രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു; ഇന്നലെ കേരളത്തിലടക്കം നാലു മരണം
text_fieldsന്യൂഡൽഹി / തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന. ദിനംപ്രതി കേസുകളുടെ എണ്ണം കുത്തനെ ഉയർന്ന് 4000ത്തിലേക്ക് അടുക്കുകയാണ്. ഇന്ന് രാവിലെ എട്ട് വരെ രാജ്യത്ത് 3,961 സജീവ കോവിഡ് കേസുകളാണുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 203 പേർക്ക് രോഗം സ്ഥിരീകരിച്ചു. നാലു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരു മരണം കേരളത്തിലാണ്. 24കാരിയായ യുവതിയാണ് ഇന്നലെ മരിച്ചത്.
മേയ് 22ന് സജീവ കോവിഡ് രോഗികളുടെ എണ്ണം 257 ആയിരുന്നു. പത്ത് ദിവസത്തിനിടെ രോഗികളുടെ എണ്ണം 15 മടങ്ങായാണ് വർധിച്ചത്. കേരളത്തിലാകെ 1435 േപരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ 506 സജീവകേസുകളും പശ്ചിമ ബംഗാളിൽ 331 കോവിഡ് കേസുകളുമാണുള്ളത്.
അതേസമയം, സംസ്ഥാനത്ത് കൃത്യമായി രോഗം റിപ്പോർട്ട് ചെയ്യുന്നതിനാലാണ് കേസുകൾ ഉയരുന്നതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഈ വകഭേദം തീവ്രമാകാത്തതാണെന്നും മന്ത്രി അറിയിച്ചു. മറ്റു രോഗങ്ങളുള്ളവർ സൂക്ഷിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

