കോവിഡ് മൂന്നാം തരംഗം ഫെബ്രുവരിയിൽ ഉച്ചസ്ഥായിയിലെത്തുമെന്ന് പ്രവചനം
text_fieldsrepresentative image
മുംബൈ: ഒമിക്രോൺ ഭീഷണി നിലനിൽക്കെ, ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം ഫെബ്രുവരിയിൽ ഉച്ചസ്ഥായിയിലെത്തുമെന്ന് ഈ വിഷയത്തിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനും ഐ.ഐ.ടി പ്രഫസറുമായ മനീന്ദ്ര അഗർവാൾ പറഞ്ഞു. കോവിഡിെൻറ കുതിപ്പ് ഗണിതശാസ്ത്ര രീതിയിൽ അപഗ്രഥിക്കുന്നതിൽ മികവുള്ള ആളാണ് ഇദ്ദേഹം.
ഫെബ്രുവരിയിൽ പ്രതിദിനം ഒന്നര ലക്ഷം വരെ രോഗബാധിതർ ഉണ്ടായേക്കാം എന്നാണ് അഗർവാൾ പറയുന്നത്. ഇതിൽ ഒമിക്രോൺ സാന്നിധ്യവും ഉണ്ടാകും. രണ്ടാം തരംഗത്തോളം ആഘാതമുണ്ടാക്കുന്നതാകില്ല മൂന്നാംതരംഗം. ഡെൽറ്റ വകഭേദത്തോളം ഭീഷണി ഉയർത്തുന്നതല്ല ഒമിക്രോൺ എന്നാണ് ഇപ്പോഴുള്ള നിഗമനം. ദക്ഷിണാഫ്രിക്കയിൽ രോഗികൾ കൂടുതലായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നും അഗർവാൾ വാർത്ത ഏജൻസിയോട് പറഞ്ഞു.
ശാസ്ത്ര സാങ്കേതിക വകുപ്പിെൻറ പിന്തുണയുള്ള 'സൂത്ര-മോഡൽ' പ്രവചിച്ചത് കൂടുതൽ പകർച്ചയുള്ള പുതിയ വകഭേദം വന്നാൽ കോവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ ഉണ്ടാകുമെന്നായിരുന്നു. എന്നാൽ, നവംബർ അവസാനം വരെ അതുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

