Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകോവിഡ്​:...

കോവിഡ്​: വൃക്കരോഗികളും ശസ്​ത്രക്രിയ നടത്തിയവരും കൂടുതൽ ശ്രദ്ധിക്കണം

text_fields
bookmark_border
കോവിഡ്​: വൃക്കരോഗികളും ശസ്​ത്രക്രിയ നടത്തിയവരും കൂടുതൽ ശ്രദ്ധിക്കണം
cancel

ദോഹ: കോവിഡി‍​െൻറ സാഹചര്യത്തിൽ വൃക്കസംബന്ധമായ രോഗങ്ങളുള്ളവരും വൃക്കമാറ്റിവെക്കൽ ശസ്​ത്രക്രിയക്ക് വിധേയമായവരും ഏറെ ശ്രദ്ധിക്കണമെന്ന്​ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്–പ്രധാനമായും ശ്വാസകോശ സംവിധാനത്തെയാണ് ബാധിക്കുക.

വൃക്കരോഗികൾക്കും വൃക്ക മാറ്റിവെക്കൽ ശസ്​ത്രക്രിയക്ക് വിധേയമായവർക്കും കോവിഡ് രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്നതിലൂടെ വലിയ അപകടസാധ്യത നിലനിൽക്കുന്നുണ്ട്​. അതിനാൽ സുരക്ഷാ മുൻകരുതലുകൾ എടുക്കുകയും സാമൂഹിക, ശാരീരിക അകലം പാലിക്കുകയും ചെയ്യണം. വൃക്കരോഗത്തിെൻറ തുടക്കാവസ്​ഥയിലാണെങ്കിലും വൃക്ക സ്വീകരിച്ചവരാണെങ്കിലും കോവിഡുമായി ബന്ധപ്പെട്ട ഏത് സംശയങ്ങൾക്കും ആശങ്കകൾക്കും ഡോക്ടറെയും നെേഫ്രാളജിസ്​റ്റിനെയും ബന്ധപ്പെടണം.

ഡയാലിസിസ്​ ചെയ്തുകൊണ്ടിരിക്കുന്നവരാണെങ്കിൽ ഒരിക്കലും ചികിത്സയിൽ മുടക്കം വരുത്തരുത്. വൃക്കരോഗികൾ തങ്ങളുടെ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന് താഴെ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കണം.

പുകവലിക്കരുത്, വെള്ളംകുടിക്കണം, സന്തുലിതമായ ഭക്ഷ്യശീലം വേണം, ധാരാളമായി പച്ചക്കറികളും പഴവർഗങ്ങളും കഴിക്കണം, നേരത്തെ തയാറാക്കിയ ഭക്ഷണം, റെഡ് മീറ്റ്, മധുരം എന്നിവയുടെ തോത് കുറക്കണം, കോവിഡ്​ വാക്സിൻ എടുത്തിട്ടില്ലെങ്കിൽ കൃത്യസമയത്ത് വാക്സിൻ സ്വീകരിക്കണം, ഉയർന്ന രക്തസമ്മർദം, കൊളസ്​േട്രാൾ, പ്രമേഹം എന്നിവ നിയന്ത്രിക്കണം, കൃത്യമായ ഉറക്കം വേണം, വ്യായാമത്തിൽ ഏർപ്പെടണം,

കുട്ടികൾക്കും മുതിർന്നവർക്കും ഇടയിൽ ഇക്കാര്യത്തിൽ ഇളവുകളില്ല. വൃക്കരോഗം ബാധിച്ച കുട്ടികളാണെങ്കിലും മേൽപറഞ്ഞ എല്ലാ മുൻകരുതലുകളും നിർദേശങ്ങളും നിർബന്ധമായും പാലിക്കണം.

ഖത്തറിൽ അവയവ ദാനത്തിന് സന്നദ്ധരാകുന്നവർ കൂടുന്നു

ഖത്തറിൽ അവയവ ദാന രജിസ്​ട്രിയിൽ പേര്​ ചേർത്തവരുടെ എണ്ണം 4,52,000 കവിഞ്ഞതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് വർഷത്തിനുള്ളിൽ 31 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. അവയവ ദാനം സംബന്ധിച്ച ദേശീയതലത്തിൽ നടക്കുന്ന കാമ്പയിെൻറ കൂടി ഫലമാണിത്​. പ്രതിദിനം നിരവധിയാളുകളാണ് വിവിധ കേന്ദ്രങ്ങളിലായി രജിസ്​റ്റർ ചെയ്തുകൊണ്ടിരിക്കുന്നത്. 2020 സെപ്റ്റംബറിനുശേഷം 15,000 പേരാണ് അവയവ ദാനത്തിനായി രജിസ്​റ്റർ ചെയ്തിരിക്കുന്നതെന്ന്​ എച്ച്.എം.സി ഓർഗൻ ഡൊണേഷൻ കാമ്പയിൻ ഡയറക്​ടർ ഡോ. അസ്​മ അൽ അബ്​ദുൽഗനി പറഞ്ഞു.

എച്ച്.എം.സിക്ക് കീഴിൽ നടക്കുന്ന അവയവ ദാന കാമ്പയിെൻറ ഭാഗമായി നിരവധി പേരാണ് പ്രതിദിനം രജിസ്​റ്റർ ചെയ്യുന്നത്​. 2019 മേയ് മാസത്തിൽ രജിസ്​റ്റർ ചെയ്തവരുടെ എണ്ണം 3,45,000 ആയിരുന്നു. ഈ വർഷം ജൂണിൽ 1,07,000 പേരുടെ വർധനവാണ് രജിസ്​ട്രിയിൽ ഉണ്ടായിരിക്കുന്നത്​.

അവയവ ദാനവുമായി ബന്ധപ്പെട്ട് എല്ലാ വർഷവും റമദാനിൽ പ്രത്യേക കാമ്പയിൻ നടത്താറുണ്ട്​. കോവിഡ് േപ്രാട്ടോകോളുകൾ പാലിച്ച് കഴിഞ്ഞ റമദാനിൽ നാല് കേന്ദ്രങ്ങളിൽ വിവിധ പരിപാടികൾ നടന്നു. ഇതിെൻറ ഭാഗമായി സ്​ഥാപിച്ച ഇൻഫർമേഷൻ ബൂത്തുകൾ നിരവധി പേരാണ് സന്ദർശിച്ചത്. ഖത്തർ ഓർഗൻ ഡൊണേഷൻ സെൻററിൽനിന്നുള്ള (ഹിബ) ജീവനക്കാർ ബൂത്തുകളിൽ വിവരങ്ങൾ നൽകുന്നതിനായി നിയമിക്കപ്പെടും. അവയവ ദാനവുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയങ്ങളും മറ്റു ആശങ്കകളും തീർക്കുന്നതിനും ഇത്തരം ബൂത്തുകൾ ഏറെ പ്രയോജനം ചെയ്യുന്നുണ്ട്.

വൃക്ക, കരൾ തുടങ്ങിയ അവയവ മാറ്റിവെക്കൽ ശസ്​ത്രക്രിയ ഖത്തറിൽ നടക്കുന്നുണ്ട്​. ഏറ്റവും മികച്ച, പരിചയസമ്പന്നരായ വിദഗ്ധ സംഘത്തിെൻറ നേതൃത്വത്തിലും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്താലുമാണ് ശസ്​ത്രക്രിയകൾ നടക്കുന്നതെന്നും ഡോ. അൽ അബ്​ദുൽഗനി വ്യക്തമാക്കി.

പ്രതിവർഷം ഏകദേശം 40 വൃക്ക മാറ്റിവെക്കൽ ശസ്​ത്രക്രിയകൾ ഖത്തറിൽ നടക്കുന്നുണ്ട്​. പത്ത് വർഷത്തിനുള്ളിൽ 20 ഇരട്ടിയാണ് ഇതിൽ വർധനവുണ്ടായിരിക്കുന്നത്. പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയുടെ അകമഴിഞ്ഞ പിന്തുണയും എച്ച്.എം.സി കേന്ദ്രങ്ങളുടെ കൂട്ടായ പരിശ്രമവുമാണ് പദ്ധതിയുടെ വിജയത്തിന് പിന്നിലെന്നും അവർ പറഞ്ഞു. വൃക്ക–കരൾമാറ്റ ശസ്​ത്രക്രിയ രംഗത്ത്​ എച്ച്​.എം.സി നിരവധി പ്രവർത്തനങ്ങളാണ്​ നടത്തുന്നത്​. ഈ മാസം പത്തുദിവസത്തിനുള്ളിൽ ഇത്തരത്തിൽ ആകെ 12 അവയവമാറ്റ ശസ്​​ത്രക്രിയകളാണ്​ എച്ച്​​.എം.സിയിലെ വിദഗ്​ധ സംഘം നടത്തിയിരിക്കുന്നതെന്നും കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു.

Show Full Article
TAGS:covid kidney kidney patients 
News Summary - covid: kidney patients need to be extra cautious
Next Story