കുട്ടികളിൽ കോവിഡ് ഗുരുതരമാകില്ലെന്ന് പഠനം
text_fieldsലണ്ടൻ: കോവിഡ് ബാധ കുട്ടികളെയും കൗമാരക്കാരെയും മരണത്തിലേക്കോ ഗുരുതരാവസ്ഥയിലേക്കോ തള്ളിവിടില്ലെന്ന് പഠനറിപ്പോർട്ട്. 18 വയസ്സിൽ താഴെയുള്ളവരിൽ നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. എന്നാൽ, ഗുരുതരമായ രോഗം ബാധിച്ചവർ ജാഗ്രത കൈവിടരുതെന്നും പഠനറിപ്പോർട്ട് പറയുന്നു.
യൂനിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടൻ, യൂനിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റൾ, യൂനിവേഴ്സിറ്റി ഓഫ് യോർക്, യൂനിവേഴ്സിറ്റി ഓഫ് ലിവർപൂൾ എന്നീ സർവകലാശാലകളാണ് 18 വയസ്സിൽ താഴെയുള്ളവരിൽ പഠനം നടത്തിയത്. വൈറസ് ബാധയുണ്ടായാൽതന്നെ 47,903ൽ ഒരാൾക്ക് മാത്രം ഗുരുതരമാകാൻ സാധ്യതയെന്നാണ് ഒരു പഠനത്തിലെ കണ്ടെത്തൽ. ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട 251 പേരിൽ പഠനം നടത്തിയാണ് ഈ ഫലത്തിലെത്തിയത്.
ഈ വർഷം ഫെബ്രുവരി വരെയുള്ള പഠന ഫലമാണത്. 309 പേരുടെ ആരോഗ്യവിവരങ്ങൾ ഉപയോഗിച്ചുള്ള മറ്റൊരു പഠനത്തിൽ 38,911ൽ ഒരാൾക്ക് മാത്രമേ ഗുരുതരമാകാൻ സാധ്യതയുള്ളു എന്നാണ് വിശദീകരണം.
കോവിഡ് ബാധിച്ച് മരിച്ച കൗമാരക്കാരും കുട്ടികളുമടങ്ങുന്ന 25 പേരിലെ പരീക്ഷണത്തിൽപോലും 4.81 ലക്ഷം പേരിൽ ഒരാൾക്ക് മാത്രമേ രോഗം മൂർഛിക്കാൻ സാധ്യതയുള്ളു. അതായത്, പത്തുലക്ഷം പേരിൽ രണ്ടുപേർക്ക് മാത്രം ഗുരുതരമാകാൻ സാധ്യത. കൗമാരക്കാർക്കും കുട്ടികൾക്കും അതിവേഗം വാക്സിൻ നൽകി അവരെ സുരക്ഷിതരാക്കണമെന്നാണ് പഠനം മുന്നോട്ടുവെക്കുന്ന പ്രായോഗിക കാര്യെമന്ന് റിപ്പോർട്ട് തയാറാക്കിയവരിൽ ഒരാളായ പ്രഫ. റസ്സൽ വൈനർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

