Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 15,940 പേർക്ക് കോവിഡ്, 20 മരണം; രാജ്യത്ത് കുറവില്ലാതെ രോഗബാധ
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും വൻ വർധന. 15,940 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 4,33,78,234 ആയി ഉയർന്നു. 91,779 പേരാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്.
12,425 പേർക്ക് രോഗമുക്തിയുണ്ടായി. 98.58 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. 196.94 കോടി ഡോസ് വാക്സിൻ ഇതുവരെ നൽകിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, മഹാരാഷ്ട്ര ഉൾപ്പടെ പല സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്.
വ്യാഴാഴ്ച മഹാരാഷ്ട്രയിൽ 5,218 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനം കുറഞ്ഞ് 4,205 ആയിരുന്നു.
Next Story

