Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജലദോഷം ബാധിച്ചാൽ കോവിഡ് പ്രതിരോധം ലഭിക്കുമെന്ന് പഠനം

text_fields
bookmark_border
ജലദോഷം ബാധിച്ചാൽ കോവിഡ് പ്രതിരോധം ലഭിക്കുമെന്ന് പഠനം
cancel

ലണ്ടൻ: ജലദോഷം ബാധിച്ചവർക്ക് കോവിഡ് പ്രതിരോധം ലഭിക്കുമെന്ന് പഠനം. ജലദോഷം ബാധിച്ചവരിലെ ഉയർന്ന ടി-ഷെല്ലുകൾ കോവിഡ്-19 നെ പ്രതിരോധിക്കുമെന്നാണ് ലണ്ടനിലെ ഇംപീരിയൽ കോളജ് ഗവേഷകർകണ്ടെത്തിയത്. 2020 സെപ്റ്റംബർ മുതലാണ് പഠനം തുടങ്ങിയത്. പഠനവിധേയമാക്കിയപ്പോൾ ജലദോഷം ബാധിച്ചവരിൽ കോവിഡ് നിരക്ക് കുറവാണെന്നാണ് കണ്ടെത്തിയത്. അതേസമയം ടി-ഷെല്ലുകൾ എത്രകാലം കോവിഡിൽ നിന്ന് സംരക്ഷണം നൽകുമെന്ന് പഠനത്തിൽ പറയുന്നില്ല.

അതേസമയം, സൈപ്രസിൽ കൊറോണ വൈറസി​ന്‍റെ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ചേർന്ന പുതിയ വകഭേദം കണ്ടെത്തി. ഡെൽറ്റക്രോൺ എന്ന് പേരിട്ടിരിക്കുന്ന വകഭേദം 25 പേർക്ക് സ്ഥിരീകരിച്ചു. വകഭേദത്തി​ന്‍റെ തീവ്രതയും വ്യാപന​ശേഷിയും തിരിച്ചറിയാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് സൈപ്രസ് സർവകലാശാലയിലെ പ്രഫസർ ലിയോൺഡിയോസ് കോസ്​ട്രിക്കസ് പറഞ്ഞു.

'നിലവിൽ ഇവിടെ ഡെൽറ്റയും ഒമി​ക്രോണും വ്യാപിക്കുന്നുണ്ട്. ഇവ രണ്ടും ചേർന്നതാണ് പുതിയ വകഭേദം. ​ഡെൽറ്റ ജീനോമിനുള്ളിൽ ഒമിക്രോണി​ന്‍റെ ജനറ്റിക് സിഗ്നേച്ചറുകൾ ക​ണ്ടെത്തിയതിനാലാണ് ഡെൽറ്റക്രോൺ എന്ന പേരു നൽകിയത്' -അദ്ദേഹം പറയുന്നു. കൂടുതൽ പരിശോധനക്കായി സാമ്പിളുകൾ ഗിനൈഡിലേക്ക് അയച്ചതായി അവർ അറിയിച്ചു. അതേസമയം, ഡെൽറ്റക്രോൺ ഇതുവരെ അന്താരാഷ്ട്ര ആരോഗ്യ സംഘടനകൾ അംഗീകരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Covid-19: Common cold may give some protection, study suggests
Next Story