കോവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 11 മരണം; ഏഴ് മരണം കേരളത്തിൽ; കേസുകൾ കുറയുന്നു
text_fieldsന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 11 കോവിഡ് മരണം. ഇതില്‍ ഏഴ് മരണം കേരളത്തിലാണ്. അഞ്ചു പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്.
വിവിധ രോഗങ്ങൾ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഡൽഹി എന്നിവിടങ്ങളിലും ഓരോ മരണങ്ങൾ സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 119 കേസുകൾ കുറഞ്ഞതായാണ് റിപ്പോർട്ട്. നിലവില്‍ ആകെ 7264 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കേരളത്തിൽ 87 പേരും രോഗമുക്തരായി. ഇതോടെ, സംസ്ഥാനത്തെ കേസുകൾ 1920 ആയി കുറഞ്ഞു.
അതിനിടെ, പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. എന്നാൽ, ആശങ്കപ്പെടേണ്ടതില്ലെന്ന് വീണ ജോര്‍ജ് അറിയിച്ചു. പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കണം.
ഒമിക്രോൺ ഉപ വകഭേദത്തിന്റെ പിൻഗാമിയായാണ് എക്സ്.എഫ്.ജി വകഭേദത്തെ കണക്കാക്കുന്നത്. സ്വാഭാവിക പ്രതിരോധ ശേഷിയെ എളുപ്പത്തിൽ മറികടക്കാൻ ശേഷിയുള്ളതാണ് എക്സ്.എഫ്.ജി വകഭേദമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
'weഎന്നാൽ, ഇതര ഒമിക്രോൺ വകഭേദങ്ങളെപ്പോലെ തന്നെ എക്സ്.എഫ്.ജിയും ഗുരുതരമായ ആരോഗ്യ പ്രതിസന്ധികളുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) ഡയറക്ടർ ജനറൽ ഡോ. രാജീവ് ഭെൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

