Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightമൈഗ്രെയിനും...

മൈഗ്രെയിനും സന്ധിവേദനയും ഉണ്ടോ?; എങ്കിൽ ചൂടിനെ സൂക്ഷിച്ചോളൂ...

text_fields
bookmark_border
മൈഗ്രെയിനും സന്ധിവേദനയും ഉണ്ടോ?; എങ്കിൽ ചൂടിനെ സൂക്ഷിച്ചോളൂ...
cancel

ന്യൂഡൽഹി: കേരളത്തിൽ മാത്രമല്ല, രാജ്യത്തിന്‍റെ ഒട്ടുമിക്ക ഭാഗങ്ങളിലും കനത്ത അത്യുഷ്ണത്തിൽ തിളച്ചുമറിയുക‍യാണ്. പലയിടങ്ങളിലും ചൂട് 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ഇങ്ങനെ ചൂട് ക്രമാതീതമായി കൂടുന്നതും അന്തരീക്ഷത്തിൽ മെർക്കുറി അളവ് ഉയരുകയും ചെയ്യുമ്പോൾ ജങ്ങളിൽ നിർജ്ജലീകരണം, സൂര്യാഘാതം എന്നിവക്കു കാരണമാകുമെന്ന് മുന്നയിപ്പ് നൽകുന്നു ആരോഗ്യ പ്രവർത്തകർ. മാത്രമല്ല കത്തുന്ന ചൂട് കടുത്ത മൈഗ്രെയിനും സന്ധിവേദനകളും രൂക്ഷമാവാനിടയാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. മൈഗ്രെയിൻ, സന്ധിവേദന തുടങ്ങിയവ അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ചൂട് വലിയ ഭീഷണിയാണ്. അതിനാൽ തന്നെ ഇത്തരക്കാർ ചൂടുകാലത്ത് കൂടുതൽ ജാഗ്രത പുലർത്തണം.

ചൂട് വില്ലനാകുന്നതെങ്ങനെ

ചൂടുകൂടുമ്പോൾ ശാരീരിക സമ്മർദ്ദങ്ങൾ കൂടുന്നതാണ് തലവേദന അടക്കം ശരീരത്തിലെ എല്ലാവേദനകളും വർധിക്കാൻ കാരണമെന്ന് ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോ സർജറി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സന്ദീപ് വൈശ്യ അഭിപ്രായപ്പെടുന്നു. ചൂട് രക്തക്കുഴലുകൾ വികസിക്കുന്ന വാസോഡിലേഷന് കാരണമാകുന്നു. ഇത് ശരീരത്തിന്‍റെ ഒരു തണുപ്പിക്കൽ സംവിധാനമാണെങ്കിലും, മൈഗ്രെയ്ൻ ബാധിതരിൽ തലച്ചോറിലെ രക്തക്കുഴലുകളുടെ ദ്രുതഗതിയിലുള്ള വികാസം കടുത്ത തലവേദനയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.മാത്രമല്ല, താപനിലയിലെ ഓരോ 5 ഡിഗ്രി സെൽഷ്യസ് വർധനവും കടുത്ത മൈഗ്രെയ്ൻ ആക്രമണത്തിനുള്ള സാധ്യത ഏകദേശം 7.5 ശതമാനവും വർധിക്കുന്നുവെന്നാണ് ജേണൽ ഓഫ് ഹെഡേക് ആൻഡ് പെയിൻ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത്.

നിർജ്ജലീകരണം

സന്ധി, പേശി വേദനക്ക് നിർജ്ജലീകരണം ഒരു പ്രധാന കാരണമാണെന്ന് ഡൽഹി എയിംസ് ഡയറക്ടർ എം. ശ്രീനിവാസ് ചൂണ്ടിക്കാട്ടുന്നത്. ശരീരത്തിൽ ആവശ്യത്തിന് ജലാംശം ലഭിക്കാതെ വരുമ്പോൾ, സന്ധികളിലെ ദ്രാവകത്തിന് (സൈനോവിയൽ ഫ്ലൂയിഡ്) വഴുവഴുപ്പ് നഷ്ടപ്പെടുകയും, സന്ധികളുടെ ചലനത്തെ പ്രതികൂലമായി ബാധിക്കുകയും വീക്കത്തിനു കാരണമാവുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിയർപ്പിലൂടെ ശരീരത്തിൽ ജലാംശം നഷ്ടപ്പെടുമ്പോൾ, പേശിവലിവും ശരീരവേദനയും സാധാരണമാകും. ഫൈബ്രോമയാൾജിയ അല്ലെങ്കിൽ ആർത്രൈറ്റിസ് ഉള്ളവർക്ക് ചെറിയ തോതിലുള്ള ജലാംശ അസന്തുലിതാവസ്ഥ വരെ ഗുരുതര പ്രതിസന്ധിക്കിടയാക്കും.

വായു മർദ്ദവും നാഡി സംവേദനക്ഷമതയും

താപനിലയെപ്പോലെ തന്നെ അന്തരീക്ഷവും മനുഷ്യനെ ബാധിക്കുന്ന ഒരു പ്രത്യേക ഘടകമാണ്. വേനൽക്കാലം പലപ്പോഴും അന്തരീക്ഷണത്തിലെ മർദ്ദത്തിൽ മാറ്റങ്ങൾ വരുത്തുന്നുവെന്ന് അപ്പോളോ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റായ ഡോ. പി.എൻ. റെൻജെൻ അഭിപ്രായപ്പെടുന്നു. "കുറഞ്ഞ വായുമർദ്ദം കോശങ്ങൾ വികസിക്കാൻ കാരണമാകും. ഇത് ഞരമ്പുകളിലും സന്ധികളിലും സമ്മർദ്ദം ചെലുത്തും. അതുകൊണ്ടാണ് വേനൽക്കാലത്ത് രോഗികളുടെ വേദന വർധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പ്രതിരോധ നുറുങ്ങുകൾ

തലവേദനക്കും സന്ധിവേദനക്കും വേദനസംഹാരികളെ നിരന്തരം ആശ്രയിക്കാതെ വേനൽക്കാല മാസങ്ങളെ അതിജീവിക്കാൻ ചില നുറുങ്ങുക ഡോക്ടർമാർ നിർദ്ദേശിക്കുന്നു.

1. ഉള്ള് തണിപ്പിച്ച് നിർത്തു: ധാരാളം വെള്ളം കുടിക്കുക. ജലം അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക. വെള്ളരിക്ക, തണ്ണിമത്തൻ, സെലറി എന്നിവ കഴിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നു. ചീര അല്ലെങ്കിൽ ബദാം പോലുള്ള മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ചൂട് മൂലമുണ്ടാകുന്ന മൈഗ്രെയിനുകളുമായി ബന്ധപ്പെട്ട പേശിവലിവ്, നാഡി ഉത്തേജനം എന്നിവ തടയാൻ സഹായിക്കുന്നു.

2. പൾസ് പോയിന്‍റുകൾ തണുപ്പിക്കുക: പൾസ് പോയിന്റ് തണുപ്പിക്കുന്നത് ചൂടിന്‍റെ ആന്തരിക ആഘാതങ്ങൾ കുറക്കുന്നതിനുള്ള നല്ല പ്രതിവിധിയാണെന്ന് മെഡിക്കൽ ജേണൽ ഓഫ് മോളിക്യുലാർ സയൻസസിൽ പ്രസിദ്ധീകരിച്ച പഠനം നിർദ്ദേശിക്കുന്നു. മൈഗ്രെയ്ൻ അനുഭവപ്പെട്ട് തുടങ്ങിയാൽ, കഴുത്തിന്റെ പിൻഭാഗത്തോ കൈത്തണ്ടയിലോ ഐസ് കട്ടകൾ വെക്കുന്നത് തലച്ചോറിലേക്കുള്ള രക്തചംക്രമണം കൂടുതൽ വേഗത്തിൽ തണുപ്പിക്കാൻ സഹായിക്കുന്നു. ഇതിലൂടെ തലവേദന കുറക്കാൻ സാധിക്കും.

3. വ്യായാമങ്ങൾ: സ്ഥിരമായി പുറം വേദനയോ സന്ധി വേദനയോ ഉള്ളവർക്ക് ചൂടുകാലത്ത് വ്യായാമം അത്യാവശ്യമാണ്. പക്ഷേ നേരിട്ടു സൂര്യപ്രകാശം പതിക്കുന്ന സമയങ്ങളിൽ വ്യായാമങ്ങൾ അരുത്. അതിരാവിലെയോ വൈകുന്നേരമോ നടക്കുകയോ മറ്റ് വ്യാവാമങ്ങൾ ചെയ്യുകയോ ചെയ്യാം.

4. ഈർപ്പ നിയന്ത്രണം: വീടുകളിലും ഓഫീസുകളിലും താപനില നിയന്ത്രിക്കൽ പ്രധാനമാണ്. 18 ഡിഗ്രി സെൽഷ്യസ് എയർ കണ്ടീഷൻ ചെയ്ത മുറിയിൽ നിന്ന് പുറത്ത് കടുത്ത ചൂടിലേക്ക് പെട്ടന്ന് ഇറങ്ങുന്നത് ശരീരത്തിൽ "തെർമൽ ഷോക്ക്" ഉണ്ടാക്കുകയും ഇത് മൈഗ്രെയ്ൻ ഉണ്ടാക്കുകയും ചെയ്യും. അതിനാൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം.

വൈദ്യസഹായം തേടേണ്ട സമയങ്ങൾ

വേനൽക്കാല വേദനകള്‍ സാധാരണമാണെങ്കിലും, ചില ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സതേടണം.

* സ്ഥിരമായ ഓക്കാനം, ഛർദ്ദി

* കൈകാലുകളിലെ മരവിപ്പ്

* അമിത പനി

* തളർച്ച അല്ലെങ്കിൽ അവ്യക്തമായ സംസാരം

ഈ ലക്ഷണങ്ങൾ നാഡീസംബന്ധമായ പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്. അതിനാൽ, വേനൽക്കാല ഭക്ഷണത്തിൽ ജലാംശം ഉറപ്പാക്കൽ പ്രധാനമാണ്. സാവധാനത്തിൽ സംഭവിക്കാവുന്നതും എന്നാൽ കടുത്ത മൈഗ്രെയിനിനും ശരീരത്തിൽ വിട്ടുമാറാത്ത വേദനക്കും കാരണമാകുന്നതുമായ നിർജ്ജലീകരണം ഒഴിവാക്കാൻ ശ്രദ്ധിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heatheatwavemigrainesHealth NewsIndian News
News Summary - Chronic Pain And Migraines Can Get Worse Due To Heat: Tips To Manage
Next Story