Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാലുമിനിറ്റിനകം കോവിഡ് കണ്ടെത്താം; പുതിയ പരിശോധന രീതിയുമായി ചൈന
text_fieldsbookmark_border
ബെയ്ജിങ്: നാലുമിനിറ്റ് കൊണ്ട് കോവിഡ് പരിശോധിക്കാൻ സാധിക്കുന്ന വിദ്യ വികസിപ്പിച്ചതായി ചൈനീസ് ഗവേഷകർ. പുതിയ രീതി വഴി പി.സി.ആർ ലാബ് പരിശോധനപോലെ കൃത്യമായ ഫലം ലഭിക്കുമെന്നും അവകാശവാദമുണ്ട്.
നിലവിൽ കോവിഡ് പരിശോധനയിൽ ഏറ്റവും കൃത്യമായ പരിശോധന രീതി പി.സി.ആർ ആണ്. എന്നാൽ, ഫലം ലഭിക്കാൻ മണിക്കൂറുകളെടുക്കും.
ഇതിനു പരിഹാരമായാണ് പുതിയ വിദ്യ വികസിപ്പിച്ചതെന്ന് ചൈനയിലെ ഫുദാൻ യൂനിവേഴ്സിറ്റി അധികൃതർ പറഞ്ഞു. ഇലക്ട്രോ മെക്കാനിക്കൽ ബയോസെൻസർ ഉപയോഗിച്ചാണ് കോവിഡ് വൈറസിനെ കണ്ടെത്തുന്നതെന്നും ഗവേഷകർ അറിയിച്ചു.
ഷാങ്ഹായിലെ 33 പേരെയാണ് ട്രയൽ പരിശോധനക്ക് വിധേയമാക്കിയത്. ലോകത്തെ ഏറ്റവും വലിയ കോവിഡ് പരിശോധന കിറ്റ് നിർമാതാക്കൾ ചൈനയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

