Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകുരുന്നുജീവൻ...

കുരുന്നുജീവൻ കുടുങ്ങാതെ നോക്കാം...

text_fields
bookmark_border
കുരുന്നുജീവൻ കുടുങ്ങാതെ നോക്കാം...
cancel

ക​ളി​ക്കു​ന്ന​തി​നി​ടെ ശ്വാ​സ​നാ​ള​ത്തി​ൽ വ​ണ്ട് കു​ടു​ങ്ങി കാ​സ​ർ​കോ​ട്ടെ ഒ​രു വ​യ​സ്സു​കാ​ര​ൻ മ​രി​ച്ച​ത് ശ​നി​യാ​ഴ്ച​യാ​ണ്. മ​ണി​ക്കൂ​റു​ക​ൾ​ക്കി​പ്പു​റം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് മി​ക്സ്ച​ർ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​ന്നാം ക്ലാ​സു​കാ​രി​യു​ടെ ജീ​വ​നും ന​ഷ്​​ട​മാ​യി. ചെ​റി​യ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കു​മ്പോ​ഴും മ​റ്റും ഏ​റെ ശ്ര​ദ്ധി​ക്കേ​ണ്ട​തിെൻറ ആ​വ​ശ്യ​ക​ത​യാ​ണ് ര​ണ്ടു സം​ഭ​വ​ങ്ങ​ളും വി​ളി​ച്ചോ​തു​ന്ന​ത്. ഭ​ക്ഷ​ണ​മോ മ​റ്റെ​ന്തെ​ങ്കി​ലും വ​സ്തു​ക്ക​ളോ തൊ​ണ്ട​യി​ൽ കു​ടു​ങ്ങു​മ്പോ​ൾ, തൊ​ണ്ട പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു​പോ​വു​ന്ന​താ​ണ് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം കു​റ​ച്ചു​സ​മ​യ​ത്തേ​ക്ക് ഓ​ക്സി​ജ​ൻ പ്ര​വാ​ഹ​ത്തി​ന് ത​ട​സ്സം സൃ​ഷ്​​ടി​ക്കും. ഓ​ക്സി​ജ​ൻ കു​റ​ഞ്ഞാ​ൽ ഹൃ​ദ​യ​ത്തി​ലേ​ക്കും മ​സ്തി​ഷ്ക​ത്തി​ലേ​ക്കു​മു​ള്ള ര​ക്ത​യോ​ട്ടം കു​റ​ക്കും. ഇ​ത് അ​ബോ​ധാ​വ​സ്ഥ​യി​ലേ​ക്കും ചി​ല​പ്പോ​ൾ മ​ര​ണ​ത്തി​ലേ​ക്കും ന​യി​ച്ചേ​ക്കാം. കു​ഞ്ഞു​ങ്ങ​ളെ ഭ​ക്ഷ​ണം ത​നി​യെ ക​ഴി​ക്കാ​ന​നു​വ​ദി​ക്ക​രു​ത്. ഒ​റ്റ​ക്ക് ക​ഴി​ക്കു​ന്ന പ്രാ​യ​ത്തി​ലാ​ണെ​ങ്കി​ൽ പോ​ലും മു​തി​ർ​ന്ന​വ​രു​ടെ ഒ​രു ക​ണ്ണു​ണ്ടാ​വ​ണം. തീ​രെ ചെ​റി​യ കു​ട്ടി​ക​ൾ​ക്ക് മു​തി​ർ​ന്ന​വ​രേ ഭ​ക്ഷ​ണം ന​ൽ​കാ​വൂ. കു​ട്ടി​ക​ൾ​ക്ക് കി​ട്ടു​ന്ന ത​ര​ത്തി​ൽ ക​പ്പ​ല​ണ്ടി, മി​ക്സ്ച​ർ തു​ട​ങ്ങി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ, ചെ​റി​യ ചെ​റി​യ വ​സ്തു​ക്ക​ൾ, നാ​ണ​യ​ങ്ങ​ൾ, മു​ത്തു​ക​ൾ, ബ​ലൂ​ൺ തു​ട​ങ്ങി​യ​വ വെ​ക്ക​രു​ത്. ഓ​ർ​ക്കു​ക, കു​ഞ്ഞു​ങ്ങ​ൾ ആ​ദ്യ​മേ കി​ട്ടു​ന്ന​തെ​ല്ലാം വാ​യി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​വാ​റു​ള്ള​ത്.

കു​ട്ടി​ക​ളെ കി​ട​ന്നു​കൊ​ണ്ട് ക​ഴി​ക്കാ​ന​നു​വ​ദി​ക്ക​രു​ത്, ഇ​രു​ത്തി​വേ​ണം ഭ​ക്ഷ​ണം ന​ൽ​കാ​ൻ. ഭ​ക്ഷ​ണം ന​ൽ​കു​മ്പോ​ൾ അ​നാ​വ​ശ്യ​മാ​യി സം​സാ​രി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാം, കു​ഞ്ഞു​ങ്ങ​ൾ ഭ​ക്ഷ​ണം ഇ​റ​ക്കു​ന്ന​തി​നി​ട​ക്ക് സം​സാ​രി​ച്ചാ​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങാ​നു​ള്ള സാ​ധ്യ​ത ഏ​റെ കൂ​ടു​ത​ലാ​ണ്. അ​ന്ന​നാ​ള​ത്തി​ലും ശ്വാ​സ​നാ​ള​ത്തി​ലും ഭ​ക്ഷ​ണം കു​ടു​ങ്ങാ​മെ​ങ്കി​ലും ശ്വാ​സ​നാ​ള​ത്തി​ലെ​ത്തു​ന്ന​താ​ണ് ഏ​റെ അ​പ​ക​ട​ക​രം.

ഭ​ക്ഷ​ണം നേ​രി​ട്ട് വി​ഴു​ങ്ങു​ന്ന​തി​നു​പ​ക​രം ച​വ​ച്ച​ര​ച്ച് ക​ഴി​ക്കാ​ൻ ശീ​ലി​പ്പി​ക്കു​ക. സാ​വ​ധാ​നം, സ​മ​യ​മെ​ടു​ത്തു​വേ​ണം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ. ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യാ​ൽ കു​ഞ്ഞു​ങ്ങ​ളെ ക​മി​ഴ്ത്തി​ക്കി​ട​ത്തി സാ​വ​ധാ​നം പു​റ​ത്തു ത​ട്ടു​ക​യെ​ന്ന​താ​ണ് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ. മ​ല​ർ​ത്തി​ക്കി​ട​ത്തി നെ​ഞ്ച​ത്ത് അ​മ​ർ​ത്തി​യാ​ലും ഉ​ള്ളി​ലു​ള്ള​ത് ചി​ല​പ്പോ​ൾ പു​റ​ത്തേ​ക്കു​വ​രും.

ഇ​തി​നു​ശേ​ഷം വാ​യി​ലേ​ക്ക് ഭ​ക്ഷ​ണാ​വ​ശി​ഷ്​​ടം തി​രി​ച്ചെ​ത്തി​യോ എ​ന്ന് കൈ​യി​ട്ട് പ​രി​ശോ​ധി​ച്ച് പു​റ​ത്തെ​ടു​ക്ക​ണം. അ​ഞ്ച്​ വ​യ​സ്സി​നു മു​ക​ളി​ലു​ള്ള കു​ട്ടി​ക​ളാ​ണെ​ങ്കി​ൽ പി​റ​കി​ൽ​നി​ന്ന് മു​ൻ​വ​ശ​ത്തേ​ക്ക് കൈ​വെ​ച്ച് അ​മ​ർ​ത്ത​ണം. അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ങ്കി​ൽ ഇ​തെ​ല്ലാം ചെ​യ്യു​ന്ന​തി​നൊ​പ്പം ഒ​രു നി​മി​ഷം പോ​ലും പാ​ഴാ​ക്കാ​തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്ക​ണം.

ക​ട​പ്പാ​ട് –ഡോ.​എം.​എ​സ്. നൗ​ഷാ​ദ്, ശി​ശു​രോ​ഗ ചി​കി​ത്സാ വി​ദ​ഗ്ധ​ൻ, എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child careDr. M.S. Nowshad
News Summary - Children's lives need more care
Next Story