Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗര്‍ഭാശയഗള അർബുദം: പ്രതിരോധ വാക്സിനെടുത്തത് 63.5 ശതമാനം പേർ; മുന്നിൽ പത്തനംതിട്ട, കുറവ് മലപ്പുറത്ത്

text_fields
bookmark_border
സൗജന്യ വാക്‌സിനേഷന്‍ കാമ്പയിന്‍ ഡിസംബര്‍ 31 വരെ നീട്ടി
ഗര്‍ഭാശയഗള അർബുദം: പ്രതിരോധ വാക്സിനെടുത്തത് 63.5 ശതമാനം പേർ; മുന്നിൽ പത്തനംതിട്ട, കുറവ് മലപ്പുറത്ത്
cancel

മലപ്പുറം: ഗര്‍ഭാശയഗള അർബുദത്തെ (സെർവിക്കൽ കാൻസർ) പ്രതിരോധിക്കുന്നതിന് 14നും 15നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് നൽകുന്ന സൗജന്യ എച്ച്.പി.വി വാക്സിൻ സംസ്ഥാനത്ത് എടുത്തത് 63.5 ശതമാനം കുട്ടികൾ. 2011ലെ സെൻസസ് അനുസരിച്ച് 14-15 പ്രായപരിധിയിലുള്ള 2,68,864 പെൺകുട്ടികളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. ഇതിൽ 1,70,679 കുട്ടികളാണ് ഇതുവരെ വാക്സിൻ എടുത്തിട്ടുള്ളത്.

വാക്സിനേഷനിൽ ഏറ്റവും മുന്നിലുള്ള ജില്ല പത്തനംതിട്ടയാണ്. അവിടെ 95.82 ശതമാനം പേർ വാക്സിൻ സ്വീകരിച്ചു. 7288 പെൺകുട്ടികളിൽ 6983 പേരും ഗര്‍ഭാശയഗള അർബുദ പ്രതിരോധം ആർജിച്ചു. വാക്സിനേഷനിൽ ഏറ്റവും പിറകിൽ മലപ്പുറമാണ്. ജില്ലയിൽ 30.73 ശതമാനമാണ് വാക്സിനേഷൻ നിരക്ക്. വാക്സിനേഷൻ പ്രായപരിധിയിലുള്ള 44,929 പെൺകുട്ടികളിൽ 13,808 പേർ മാത്രമാണ് ഇതുവരെ വാക്സിൻ എടുത്തത്. കൊല്ലം -87.65 ശതമാനം, കോട്ടയം -85.37, ആലപ്പുഴ -85.06, തിരുവനന്തപുരം -84.34 എന്നിവയാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള മറ്റു ജില്ലകൾ.

ഗര്‍ഭാശയത്തിന്റെ താഴ്ഭാഗത്തെ (സെര്‍വിക്‌സ്) ബാധിക്കുന്ന അർബുദത്തെ പ്രതിരോധിക്കുന്നതിന് നിലവില്‍ രാജ്യത്തുള്ള വാക്‌സിനാണ് എച്ച്.പി.വി വാക്‌സിന്‍. ഹ്യൂമൻ പാപ്പില്ലോമ വൈറസ് ബാധ മൂലമുണ്ടാകുന്ന അണുബാധ തടയാൻ ഈ വാക്സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണ്. ആഗസ്റ്റ് 31 വരെ നിശ്ചയിച്ചിരുന്ന സൗജന്യ എച്ച്.പി.വി വാക്സിനേഷൻ കാമ്പയിൻ ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. 2026 ഫെബ്രുവരി 28നാണ് സംസ്ഥാനത്ത് സൗജന്യ വാക്സിനേഷൻ ആരംഭിച്ചത്.

ആദ്യം മേയ് 31 വരെ തീരുമാനിച്ചിരുന്ന കാമ്പയിൻ പിന്നീട് മൂന്നു മാസംകൂടി നീട്ടുകയായിരുന്നു. കേന്ദ്ര സർക്കാറിന്റെയും കേരള ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ വഴിയും ഈ വാക്സിൻ സൗജന്യമായി നൽകുന്നുണ്ട്. വിപണിയിൽ 4000 രൂപയോളം വിലവരുന്ന വാക്സിനാണ് സൗജന്യമായി നൽകുന്നത്.

ജില്ല --------------- 14-15 പ്രായപരിധിയിലുള്ള ------- വാക്സിൻ എടുത്തവർ ----- ശതമാനം

പെൺകുട്ടികളുടെ എണ്ണം

പത്തനംതിട്ട ------------ 7288 ------------- 6983 ---------- 95.82

കൊല്ലം --------- 19,375 -------------- 16,983 -------- 87.65

കോട്ടയം ------- 12,734 ------------- 10,871 -------- 85.37

ആലപ്പുഴ ------- 14,352 -------------- 12,208 -------- 85.06

തിരുവനന്തപുരം -- 23,352 -------------- 19,696 --------- 84.34

ഇടുക്കി ----------- 8187 --------------- 6632 ---------- 81.01

എറണാകുളം ---- 22,358 --------------- 16,732--------- 74.84

തൃശൂർ ------------ 22,852 --------------- 16,634 -------- 72.79

വയനാട് --------- 7267 -------------- 5185 ---------- 71.35

കണ്ണൂർ --------- 23,512 -------------- 13,237---------- 56.30

പാലക്കാട് -------- 23,427 -------------- 13,101---------- 55.92

കോഴിക്കോട് ----- 26,342 -------------- 12,951---------- 49.16

കാസർകോട് ----- 12,889 -------------- 5658 ----------- 43.90

മലപ്പുറം ---------- 44,929 --------------- 13,808 --------- 30.73

ആകെ:----------------- 2,68,864 ---------------- 1,70,679 ------- 63.48

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cervical cancer: 63.5 percent received the preventive vaccine
Next Story