Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകോവിഡ് വ്യാപനം: ജാഗ്രത...

കോവിഡ് വ്യാപനം: ജാഗ്രത വേണം, ആശങ്കപ്പെടാനില്ല -കേന്ദ്രം

text_fields
bookmark_border
covid 19
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​ലും പു​തി​യ വ​ക​ഭേ​ദ​മാ​യ ജെ.​എ​ൻ.1 ക​ണ്ടെ​ത്തി​യ​തി​ലും ആ​ശ​ങ്ക​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും എ​ന്നാ​ൽ, മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളി​ൽ ഒ​രു വീ​ഴ്ച​യും പാ​ടി​ല്ലെ​ന്നും കേ​ന്ദ്ര ആ​രോ​​ഗ്യ​മ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ബു​ധ​നാ​ഴ്ച വി​ളി​ച്ചു​ചേ​ർ​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് സം​സ്ഥാ​ന​ങ്ങ​ളോ​ട് ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​രോ​​ഗ്യ മേ​ഖ​ല രാ​ഷ്ട്രീ​യം ക​ളി​ക്കാ​നു​ള്ള​ത​ല്ലെ​ന്നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കാ​ൻ കേ​ന്ദ്രം ത​യാ​റാ​ണെ​ന്നും മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. മു​ഴു​വ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്ന് മാ​ണ്ഡ​വ്യ പ​റ​ഞ്ഞു. എ​ല്ലാ ആ​ശു​പ​ത്രി​ക​ളോ​ടും മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ൽ മോ​ക് ഡ്രി​ൽ ന​ട​ത്ത​ണം. ശൈ​ത്യ​കാ​ല​വും വ​രാ​നി​രി​ക്കു​ന്ന ഉ​ത്സ​വ​കാ​ല​വും ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ങ്ങ​ൾ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​​​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം ക​ത്ത​യ​ച്ചി​രു​ന്നു. കോ​വി​ഡ് മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ക്ക​ണം, ജി​ല്ല​ത​ല​ത്തി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കൂ​ടു​ന്ന​ത് നി​രീ​ക്ഷി​ക്ക​ണം, ആ​ർ.​ടി.​പി.​സി.​ആ​ര്‍, ആ​ന്റി​ജ​ൻ പ​രി​ശോ​ധ​ന​ക​ള്‍ കൂ​ടു​ത​ല്‍ ന​ട​ത്ത​ണം, പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ക്ക​ണം തു​ട​ങ്ങി​യ നി​ര്‍ദേ​ശ​ങ്ങ​ൾ കേ​ന്ദ്രം ന​ൽ​കു​ക​യു​ണ്ടാ​യി.

ബു​ധ​നാ​ഴ്ച ഡ​ൽ​ഹി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ (ഐ.​സി.​എം.​ആ​ർ) ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​രാ​ജീ​വ് ബ​ഹ​ൽ, നി​തി ആ​യോ​ഗ് അം​ഗം (ആ​രോ​ഗ്യം) വി.​കെ പോ​ൾ, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മു​ൻ ചീ​ഫ് സ​യ​ന്റി​സ്റ്റ് ഡോ ​സൗ​മ്യ സ്വാ​മി​നാ​ഥ​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid 19Covid JN1
News Summary - Centre assures no immediate cause for concern regarding Covid's new strain JN.1
Next Story