Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർപ്രൈസ് ബില്ല് വേണ്ട: ചികിത്സക്ക് മുമ്പ് നിരക്ക് പ്രദർശിപ്പിക്കണം, കർശന നടപടിയുമായി കേന്ദ്രം

text_fields
bookmark_border
സർപ്രൈസ് ബില്ല് വേണ്ട: ചികിത്സക്ക് മുമ്പ് നിരക്ക് പ്രദർശിപ്പിക്കണം, കർശന നടപടിയുമായി കേന്ദ്രം
cancel

ന്യൂഡൽഹി: ചികിത്സാ കേന്ദ്രങ്ങൾ നൽകുന്ന സേവനങ്ങൾക്കും സൗകര്യങ്ങൾക്കും ഈടാക്കുന്ന നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചെലവ് എത്രയാകുമെന്ന് മനസിലാക്കാനും ശരിയായ തീരുമാനങ്ങളെടുക്കാനും രോഗികളെ സഹായിക്കുന്നതിനും സുതാര്യത ഉറപ്പ് വരുത്തുന്നതിനുമാണ് ഈ നടപടി.

2010ലെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നിലവിലുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും, നിയമപ്രകാരം പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും ചികിത്സാ നിരക്കുകൾ നിർബന്ധമായും പ്രദർശിപ്പിക്കണം. ആശുപത്രി ബില്ലുകളെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ, പ്രതീക്ഷിക്കാത്ത അധികച്ചെലവുകൾ, ബില്ലിങ്ങുമായി ബന്ധപ്പെട്ട തർക്കങ്ങൾ എന്നിവ കുറയ്ക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

മെഡിക്കൽ, ആയുഷ് വിസകളിൽ ഇന്ത്യയിലെത്തുന്ന വിദേശ രോഗികൾക്കായുള്ള പാക്കേജ് നിരക്കുകളും വ്യക്തമായി പ്രദർശിപ്പിക്കാൻ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ബന്ധപ്പെട്ട ആശുപത്രികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - central government asks hospitals to publish treatment rate
Next Story