കോവിഡ് വാക്സിനേഷൻ: വ്യാജപ്രചാരണം നടത്തിയ ആൾക്കെതിെര കേസ്
text_fieldsആലപ്പുഴ: കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട വ്യാജവാർത്തക്കെതിരെ കേസെടുത്തതായി ജില്ല െപാലീസ് മേധാവി ജി. ജയ്ദേവ് അറിയിച്ചു. ഇത്തരം പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടത്തിയ വള്ളികുന്നം പൊലീസ് സ്േറ്റഷൻ പരിധിയിൽ ഒരാൾക്കെതിരെയാണ് കേസെടുത്തത്.
കോവിഡ് വാക്സിൻ എടുക്കുന്നവരും എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ലെന്നാണ് വ്യാജപ്രചാരണം. വാക്സിനെടുത്ത ശേഷം ചിക്കൻ കഴിച്ച് രണ്ടുപേർ മരിെച്ചന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ ശബ്ദസന്ദേശത്തിൽ പറയുന്നു.
വാക്സിൻ എടുത്തവർ 14 ദിവസം സ്വന്തം വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രമേ കഴിക്കാവൂവെന്നും പറയുന്നുണ്ട്. ആരോഗ്യവകുപ്പ് പ്രതിനിധിയുടേതെന്ന പേരിലാണ് വാട്സ്ആപ്പിൽ വ്യാജസന്ദേശം പ്രചരിക്കുന്നത്.
ആരോഗ്യവകുപ്പ് സ്പെഷൽ ഡയറക്ടർ ഗംഗാദത്തൻ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണെന്ന് പറയുന്ന ശബ്ദസന്ദേശം ആശ വർക്കർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയർ ചെയ്യണമെന്ന് പറഞ്ഞാണ് തുടങ്ങുന്നത്. ആരോഗ്യവകുപ്പിൽ ഇത്തരം തസ്തിക ഇല്ല. വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുത്ത മന്ത്രി വീണാ ജോർജിെൻറ നടപടിയെ ഓൾ കേരള പൗൾട്രി ഫെഡറേഷൻ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

