പ്രമേഹരോഗികൾ അറിയണം ‘ഡയബറ്റിക് ഫൂട്ട്’ എന്ന വില്ലനെ
text_fieldsഇന്നത്തെ കാലഘട്ടത്തിൽ പ്രമേഹം എന്നത് വളരെ സാധാരണമായ ഒരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. ഇതിൽ ഏറ്റവും പെട്ടെന്ന് ആഘാതമേൽക്കുന്ന ഒന്നാണ് പാദങ്ങൾ. പ്രമേഹരോഗികളിൽ കാലുകളെ ബാധിക്കുന്ന ഇത്തരം സങ്കീർണാവസ്ഥകളെയാണ് ഡയബറ്റിക് ഫൂട്ട് അഥവാ പ്രമേഹപാദം എന്ന് വിളിക്കുന്നത്.
എന്താണ് ഡയബറ്റിക് ഫൂട്ട്?
പ്രമേഹം ദീർഘകാലം നിയന്ത്രവിധേയണമല്ലാതെ തുടരുമ്പോൾ കാലുകളിലെ ഞരമ്പുകൾക്കും രക്തക്കുഴലുകൾക്കും തകരാറുകൾ സംഭവിക്കുന്നു. പ്രധാനമായ രണ്ട് ഘടകങ്ങൾ:
>> ഡയബറ്റിക് ന്യൂറോപ്പതി: ഉയർന്ന പഞ്ചസാരയുടെ അളവ് കാരണം കാലുകളിലെ നാഡികൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. ഇതിനാൽ കാലുകളിൽ തരിപ്പ്, മരവിപ്പ്, അല്ലെങ്കിൽ വേദന അറിയാനുള്ള ശേഷി നഷ്ടപെടുന്ന അവസ്ഥ എന്നിവ ഉണ്ടാകുന്നു.
>> പെരിഫെറൽ ആർട്ടീരിയൽ ഡിസീസ് (പി.എ.ഡി): സാധാരണയായി പുകവലിക്കുന്നവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നതെങ്കിലും, പ്രമേഹരോഗികളെയും ഈ രോഗാവസ്ഥ കാര്യമായി ബാധിക്കാറുണ്ട്. കാലുകളിലെ രക്തക്കുഴലുകൾ ചുരുങ്ങി രക്തയോട്ടം കുറയുന്ന അവസ്ഥയാണിത്. ഇത് മൂലം മുറിവുകളിലേക്ക് ആവശ്യത്തിന് ഓക്സിജനും പോഷകങ്ങളും എത്താതെ വരികയും മുറിവുകൾ ഉണങ്ങാൻ വൈകുകയും ചെയ്യുന്നു.
എപ്പോഴാണ് വിദഗ്ദ്ധനെ കാണേണ്ടത്?
>> കാലിൽ ചെറിയ മുറിവോ വ്രണമോ കാണപ്പെടുകയും അത് രണ്ട് ദിവസത്തിനകം ഉണങ്ങാതിരിക്കുകയും ചെയ്യുക.
>> കാലിൽ അമിതമായ വീക്കം, ചുവപ്പുനിറം, അല്ലെങ്കിൽ പനി അനുഭവപ്പെടുക.
>> കാലിലെ ചർമത്തിന് കറുപ്പ് അല്ലെങ്കിൽ നീല നിറം വരിക.
>> വ്രണങ്ങളിൽനിന്ന് ദുർഗന്ധം വരികയോ ചലം വരികയോ ചെയ്യുക.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
1. ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് രണ്ട് പാദങ്ങളും നന്നായി പരിശോധിക്കുക. കൂടാതെ വിള്ളലുകൾ, തരിപ്പുകൾ, കുമിളകൾ, നിറവ്യത്യാസം എന്നിവയുണ്ടോ എന്ന് ഉറപ്പാക്കുക.
2. ചെറുചൂടുവെള്ളവും വീര്യം കുറഞ്ഞ സോപ്പും ഉപയോഗിച്ച് ദിവസവും കാൽ വൃത്തിയായി കഴുകുക. വിരലുകൾക്കിടയിലെ ഈർപ്പം നന്നായി തുടച്ചു ഉണക്കുക.
3. നഖങ്ങൾ വശങ്ങളിലേക്ക് വളച്ച് വെട്ടാതെ നേരെ വെട്ടുക. എന്തെന്നാൽ മുറിവുകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
5. വീട്ടിനുള്ളിലും പുറത്തും മൃദുവായ പാദരക്ഷകൾ എപ്പോഴും ഉപയോഗിക്കുക.
ഡോ. എസ്. ശഹീദ്
(സീനിയർ സ്പെഷലിസ്റ്റ് ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജറി ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ അരീക്കോട്)
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

