പിടിവിട്ട് അർബുദം, ചെറുക്കാൻ പദ്ധതികൾ
text_fieldsതൊടുപുഴ: സംസ്ഥാനത്ത് അര്‍ബുദബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതായി കണക്കുകള്‍. തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ, കണ്ണൂർ മലബാർ കാൻസർ സെന്റർ, കൊച്ചിൻ കാൻസർ റിസർച് സെന്റർ എന്നീ റീജനൽ കാൻസർ സെന്ററുകളുടെ രജിസ്ട്രി പ്രകാരം ഈവർഷം ജനുവരി ഒന്നുമുതൽ സെപ്റ്റംബർ 30 വരെ 10,600 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. സർക്കാർ മെഡിക്കൽ കോളജുകളിലും സ്വകാര്യ ആശുപത്രികളിലും കാൻസർ സെന്ററുകളിലും എത്തിയവരുടെ എണ്ണം കൂടിയാകുമ്പോൾ പുതിയ രോഗികളുടെ എണ്ണം ഇനിയും ഉയരും.
36% വർധന
തിരുവനന്തപുരം ആർ.സി.സിയിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ പുതിയ രോഗികളിൽ 36 ശതമാനം വർധന രേഖപ്പെടുത്തി.
ദേശീയ ശരാശരിയിലും കൂടുതൽ
രാജ്യത്ത് ശരാശരി ഒരു ലക്ഷം പേർക്ക് 136 കേസുകൾ; കേരളത്തിൽ 168. 2016-ൽ ഇത് 135.3 ആയിരുന്നു.
രോഗവ്യാപനം ഏറ്റവും കൂടുതൽ
തിരുവനന്തപുരം, കോട്ടയം, തൃശൂർ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ രോഗികളുടെ എണ്ണം ഉയർന്ന നിലയിൽ.
ആക്ഷൻ പ്ലാൻ
ആരോഗ്യമന്ത്രാലയം ‘കാൻസർ സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ’ ആവിഷ്കരിക്കുന്നു. ചികിത്സാ കേന്ദ്രങ്ങളുടെ നിലവാരം ഉറപ്പാക്കുക, ഏകീകൃത പ്രോട്ടോകോൾ നടപ്പിലാക്കുക എന്നിവയാണ് ലക്ഷ്യം
- കാൻസർ കെയർ ഗ്രിഡ്: ജില്ലതലത്തിലും മെഡിക്കൽ കോളജുകളിലും കെയർ ഗ്രിഡ്. രോഗിയെ പ്രാഥമിക ഘട്ടത്തിൽനിന്ന് സ്പെഷലൈസ്ഡ് ചികിത്സയിലേക്ക് മാറ്റും.
- പ്രാരംഭ രോഗനിർണ്ണയ സൗകര്യം: സർക്കാർ ആശുപത്രികളിൽ തന്നെ പ്രാരംഭ സ്ക്രീനിങ് സൗകര്യങ്ങൾ ഒരുക്കും.
- മികവിന്റെ അടിസ്ഥാനത്തിൽ കാൻസർ ചികിത്സ കേന്ദ്രങ്ങളെ തരംതിരിച്ചു; എല്ലാ തലത്തിലുമുള്ള ആശുപത്രികൾക്കായുള്ള മാർഗരേഖകളും പ്രഖ്യാപിച്ചു.
- ഹൈ റിസ്ക് കേസുകൾ തിരിച്ചറിയാൻ പി.എച്ച്.സി, സി.എച്ച്.സി തലങ്ങളിൽ സ്ക്രീനിങ് ക്യാമ്പുകളും ബോധവത്കരണ പരിപാടികളും.
- ഓരോ ചികിത്സാ കേന്ദ്രത്തിലും ട്യൂമർ ബോർഡ് നിർബന്ധം.
- സംസ്ഥാനതലത്തിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കാൻസർ കെയർ ബോർഡ് രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

