കാനഡയിൽ ഒരമ്മൂമ്മ മണിക്കൂറിൽ ചെയ്തത് 1500 പുഷ് അപ്; സ്വന്തമാക്കിയത് ഗിന്നസ് റെക്കോർഡ് -VIDEO
text_fieldsനിങ്ങൾക്ക് ഒറ്റയടിക്ക് എത്ര പുഷ് അപ് ചെയ്യാനാവും? ഒരു മണിക്കൂർ സമയമെടുത്ത് എത്രയെണ്ണം ചെയ്യാനാവും? കാനഡയിൽ 59കാരിയായ ഡോണ ജീൻ ഒരു മണിക്കൂറിൽ ചെയ്ത പുഷ് അപുകളുടെ എണ്ണം കേട്ടാൽ ആരും ഞെട്ടും. 1575 പുഷ് അപുകളാണ് ഡോണ ഒരു മണിക്കൂറിൽ പുഷ്പം പോലെയെടുത്തത്. മണിക്കൂറിൽ ഏറ്റവും കൂടുതൽ പുഷ് അപ് എടുത്ത വനിതയെന്ന നിലയിൽ ഗിന്നസ് ലോക റെക്കോഡിലും ഇവർ ഇടംപിടിച്ചു.
നേരത്തെ, ഏറ്റവും കൂടുതൽ നേരം അബ്ഡൊമിനൽ പ്ലാങ്ക് ചെയ്തും ഇവർ റെക്കോഡിട്ടിരുന്നു. അന്ന് നാല് മണിക്കൂർ 30 മിനിട്ട് 11 സെക്കൻഡ് സമയമാണ് ഇവർ പ്ലാങ്ക് ചെയ്തത്. ഈ റെക്കോഡിന് ശേഷമാണ് പുഷ് അപ് റെക്കോഡും സ്വന്തമാക്കണമെന്ന ആഗ്രഹമുണ്ടായതെന്ന് ഇവർ പറയുന്നു. 11ഉം 12ഉം വയസുള്ള കുട്ടികളുടെ മുത്തശ്ശി കൂടിയാണ് ഡോണ ജീൻ. ഹൈസ്കൂൾ പ്രിൻസിപ്പലായി റിട്ടയർ ചെയ്ത ഡോണ വിശ്രമജീവിതത്തിലാണിപ്പോൾ.
റെക്കോഡ് പുഷ് അപ് നേട്ടം വിശദമായി വിഡിയോ റെക്കോഡ് ചെയ്തിരുന്നു. വെറും പുഷ് അപ് ഒന്നും പോര, കൃത്യമായി കൈമുട്ടുകൾ 90 ഡിഗ്രീയിൽ വളഞ്ഞുള്ള പുഷ് അപുകൾ തന്നെ ചെയ്യേണ്ടതുണ്ട്. ഇത് വിലയിരുത്താൻ പ്രത്യകം ആളുകളുമുണ്ടാകും.
ആദ്യ 20 മിനുറ്റിൽ 620 പുഷ് അപാണ് ഡോണ പൂർത്തിയാക്കിയത്. പിന്നീട് മിനിറ്റിൽ 20 പുഷ് അപുകളാക്കി കുറച്ചു. മുൻ റെക്കോഡ് ഭേദിച്ചതും മിനിറ്റിൽ 10 പുഷ് അപുകൾ ചെയ്ത് ഒരു മണിക്കൂർ പൂർത്തിയാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.