സ്ത്രീകൾക്ക് പ്രോസ്റ്റേറ്റ് കാൻസർ വരുമോ? സ്കീൻസ് ഗ്രന്ഥിയും അർബുദ സാധ്യതയും
text_fieldsസാധാരണയായി പ്രോസ്റ്റേറ്റ് കാൻസർ പുരുഷന്മാരെ ബാധിക്കുന്ന രോഗമായാണ് പൊതുവെ കണക്കാക്കുന്നത്. കാരണം പുരുഷന്മാർക്കാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി ഉള്ളത്. പുരുഷന്മാരിൽ പ്രത്യുത്പാദന വ്യവസ്ഥയുടെ ഭാഗമായ ചെറിയ ഗ്രന്ഥിയാണിത്. എന്നാൽ സ്ത്രീകൾക്ക് പുരുഷന്മാരുടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് സമാനമായ സ്കീൻസ് ഗ്രന്ഥികളുണ്ട്. ഈ ഗ്രന്ഥികൾക്ക് പുരുഷന്മാരുടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ചില സാമ്യതകളുണ്ട്. പ്രോസ്റ്റേറ്റ്-സ്പെസിഫിക് ആന്റിജൻ ഉത്പാദിപ്പിക്കാനുള്ള കഴിവ് ഈ ഗ്രന്ഥികളുണ്ട്.
സ്കീൻസ് ഗ്രന്ഥി സ്ത്രീ പ്രത്യുത്പാദനത്തിന്‍റെ ഭാഗമാണ്. ഇത് മൂത്രനാളിയുടെ ഇരുവശത്തുമായി കാണപ്പെടുന്നു. ചിലപ്പോൾ ഇതിനെ 'സ്ത്രീ പ്രോസ്റ്റേറ്റ്' എന്നും പറയാറുണ്ട്. കാരണം ഇത് പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി രൂപപരമായി സാമ്യമുള്ളതാണ്. സ്കീൻസ് ഗ്രന്ഥികളിൽ കാൻസർ വരാനുള്ള സാധ്യതയുണ്ട്. സ്ത്രീകളിൽ ഇത് വളരെ അപൂർവമാണ്. മൂത്രമൊഴിക്കുമ്പോൾ വേദന, മൂത്രത്തിൽ രക്തം, ഇടുപ്പെല്ലിന് പിന്നിൽ സമ്മർദ്ദം അനുഭവപ്പെടുക, അടിക്കടി മൂത്രമൊഴിക്കാൻ തോന്നുക, ആർത്തവചക്രത്തിലെ മാറ്റങ്ങൾ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന, മൂത്രമൊഴിക്കാൻ പ്രയാസം ഈ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യ സഹായം തേടേണ്ടതാണ്.
സ്ത്രീകളിൽ പ്രോസ്റ്റേറ്റ് കാൻസർ വളരെ അപൂർവമായതിനാൽ രോഗനിർണയം നടത്തുന്നത് ബുദ്ധിമുട്ടാണ്. ബയോപ്സി, ഇമേജിംഗ് പോലുള്ള പരിശോധനകൾ ഗ്രന്ഥിയിലെ അസാധാരണ കോശങ്ങൾ കണ്ടെത്തി രോഗനിർണ്ണയത്തിനായി സഹായിക്കുന്നു. ആർത്തവവിരാമം സംഭവിച്ച സ്ത്രീകൾക്ക് ഈ കാൻസർ വരാനുള്ള സാധ്യത അൽപ്പം കൂടുതലാണ്. കുടുംബത്തിൽ കാൻസർ ബാധിതരുണ്ടെങ്കിലും സ്ത്രീകളിൽ പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത വർധിക്കും. അപൂർവ തരത്തിലുള്ള കാൻസറുകൾ നേരത്തേ കണ്ടെത്തുന്നതിന് പതിവായി ആരോഗ്യ പരിശോധനകൾ നടത്തേണ്ടത് അനിവാര്യമാണ്. മൂത്രമൊഴിക്കുമ്പോൾ എന്തെങ്കിലും അസാധാരണമായ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ സമീപിക്കുക. അവബോധവും സമയബന്ധിതമായ ഇടപെടലും ഫലപ്രദമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

