Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസിലുകൾക്ക് കരുത്താകും ക്രിയാറ്റിൻ മനസ്സിനും മരുന്നാകുമോ?

text_fields
bookmark_border
മസിലുകൾക്ക് കരുത്താകും ക്രിയാറ്റിൻ മനസ്സിനും മരുന്നാകുമോ?
cancel

ജിമ്മിൽ പേശികൾക്ക് കരുത്തേകാൻ ഉപയോഗിക്കുന്ന ക്രിയാറ്റിൻ മാനസികാരോഗ്യത്തിനും ഗുണകരമാകുമോ? അങ്ങനെയും ഒരു സാധ്യത തള്ളാനാകില്ലെന്ന സൂചനയുമായി ഗവേഷകർ. വിഷാദരോഗ ചികിത്സയിൽപ്പോലും ഈ സപ്ലിമെന്റിന് സാധ്യതകളുണ്ടെന്നാണ് ചില ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്.

എന്നാൽ, ഇത് എത്രകണ്ട് ഫലപ്രദമാണെന്ന് ഉറപ്പാക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. ശരീരം സ്വാഭാവികമായി ഉൽപാദിപ്പിക്കുന്ന ക്രിയാറ്റിൻ മാംസത്തിലും ചില മത്സ്യങ്ങളിലും അടങ്ങിയിട്ടുണ്ട്. പ്രധാനമായും പേശികൾക്ക് ഊർജം ലഭ്യമാക്കാൻ സഹായിക്കുന്ന ഈ സംയുക്തത്തിന്റെ ചെറിയൊരു ഭാഗം തലച്ചോറിലും സംഭരിക്കപ്പെടുന്നു. ശരീരഭാരത്തിന്റെ വെറും രണ്ട് ശതമാനം മാത്രമുള്ള തലച്ചോറാണ് ആകെ ഊർജത്തിന്റെ ഏകദേശം 20 ശതമാനവും ഉപയോഗിക്കുന്നത്. അതിനാൽ, തലച്ചോറിലെ ഊർജലഭ്യത മാനസികാവസ്ഥയെയും സ്വാധീനിച്ചേക്കാം.

വിഷാദരോഗമുള്ള ചിലരിൽ തലച്ചോറിന്റെ മുൻഭാഗത്ത് ക്രിയാറ്റിനിന്റെ അളവ് കുറവാണെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മാനസികാവസ്ഥ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന മേഖലയാണിത്. ഇതാണ് വിഷാദരോഗം ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളിൽ ക്രിയാറ്റിനിന്റെ സാധ്യതകളെക്കുറിച്ച് ഗവേഷകർക്ക് താൽപര്യമുണ്ടാക്കുന്നത്.

ക്രിയാറ്റിനിന്റെ അളവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നാല് പതിറ്റാണ്ടിലേറെയായി ഗവേഷകർ പഠിച്ചുവരികയാണ്. ആത്മഹത്യാ ചിന്തകളും ശരീരത്തിലെ കുറഞ്ഞ ക്രിയാറ്റിൻ അളവും തമ്മിൽ ബന്ധമുണ്ടെന്ന് 40 വർഷം മുമ്പുതന്നെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. കൂടുതൽ ക്രിയാറ്റിൻ ഭക്ഷണത്തിലൂടെ ലഭിക്കുന്നവരിൽ വിഷാദരോഗത്തിന്റെ നിരക്ക് കുറവാണെന്നാണ് ചില വലിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. സാധാരണ ചികിത്സയോടൊപ്പം ക്രിയാറ്റിൻ സപ്ലിമെന്റുകൾ ഉപയോഗിച്ച ചികിത്സയോട് പ്രതികരിക്കാത്ത വിഷാദരോഗമുള്ള കൗമാരക്കാരിലും, ബൈപോളാർ ഡിസോർഡർ ബാധിച്ചവരിലും മാനസികാവസ്ഥയിൽ പുരോഗതിയുണ്ടായതായും ചില പഠനങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ, ക്രിയാറ്റിനിന്റെ ഗുണഫലങ്ങൾ പൂർണമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അഞ്ച് ക്ലിനിക്കൽ പരീക്ഷണങ്ങളിലായി 238 പേരെ ഉൾപ്പെടുത്തി നടത്തിയ സമീപകാല അവലോകനത്തിൽ രണ്ടെണ്ണം മാത്രമാണ് ക്രിയാറ്റിനിന്റെ ഗുണം കണ്ടെത്തിയത്. മൂന്നെണ്ണത്തിൽ കാര്യമായ നേട്ടമുണ്ടായില്ല. പരീക്ഷണങ്ങളിലെ ക്രിയാറ്റിനിന്റെ അളവും ഉപയോഗിച്ച കാലയളവും ചികിത്സാരീതികളും വ്യത്യസ്തമായിരുന്നതും വ്യക്തമായ നിഗമനത്തിലെത്താൻ തടസ്സമായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Can Creatine Help Treat Depression
Next Story