ഒരു സാനിറ്ററി പാഡ് തന്നെ 24 മണിക്കൂർ തുടർച്ചയായി ഉപയോഗിച്ചാൽ എന്ത് സംഭവിക്കും?
text_fieldsന്യൂഡൽഹി: ആർത്തവ സംബന്ധമായ അസ്വസ്ഥകൾ സ്ത്രീകൾ സാധാരണമായി കണ്ട് അവഗണിക്കുകയാാണ് പതിവ്. പക്ഷേ ചിലത് അത്ര നിസാരമല്ല. ഒരേ പാഡ് തന്നെ 24 മണിക്കൂർ തുടർച്ചയായി ഉപയോഗിക്കുന്നത് പ്രത്യുൽപ്പാദന ശേഷിയെ വരെ ബാധിക്കുമെന്നാണ് ഗൈനക്കോളജിസ്റ്റുകൾ പറയുന്നത്.
ആർത്തവ രക്തം ചർമത്തിൽ ഏറെ നേരം തട്ടി നിന്നാൽ അത് ചൂടും ഈർപ്പവും ഉണ്ടാക്കുകയും ബാക്ടീരിയ പെരുകാൻ കാരണമാകുകയും ചെയ്യും. ഇത് ചൊറിച്ചിലിനും തടിപ്പിനും പൊള്ളലിനും ദുർഗന്ധത്തിനും കാരണമാകും.
ആർത്തവ രക്തം ആഗിരണം ചെയ്യുന്നതിനു വേണ്ടിയാണ് സാനിറ്ററി പാഡുകൾ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. ഏറെ നേരം ഒരു സാനിറ്റിറി പാഡ് തന്നെ ഉപയോഗിക്കുന്നത് ചർമത്തിൽ ഉരഞ്ഞ് അണുബാധ ഉണ്ടാകാൻ കാരണമാകും. ദിവസവും ഓരോ ആറു മണിക്കൂറിലും പാഡ് മാറ്റണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

