Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആയുസ്സും ആരോഗ്യവും കൂട്ടാം; ആഴ്ചയിൽ ഒന്നര മണിക്കൂർ 'സ്ട്രെങ്ത് ട്രെയിനിങ്' മതിയെന്ന് പഠനം

text_fields
bookmark_border
ആയുസ്സും ആരോഗ്യവും കൂട്ടാം; ആഴ്ചയിൽ ഒന്നര മണിക്കൂർ സ്ട്രെങ്ത് ട്രെയിനിങ് മതിയെന്ന് പഠനം
cancel

ലണ്ടൻ: ആയുർദൈർഘ്യം വർധിപ്പിക്കുന്നതിനും അകാലമരണ സാധ്യത കുറയ്ക്കുന്നതിനും വ്യായാമം അനിവാര്യമാണെന്ന് നമുക്കറിയാം. എന്നാൽ, ആഴ്ചയിൽ 90 മുതൽ 120 മിനിറ്റ് വരെ 'സ്ട്രെങ്ത് ട്രെയിനിങ്' (കരുത്ത് വർധിപ്പിക്കാനുള്ള വ്യായാമങ്ങൾ) ചെയ്യുന്നത് മരണസാധ്യതയിൽ വലിയ കുറവുണ്ടാക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. മുപ്പത് വർഷം നീണ്ടുനിന്ന പഠനത്തിനൊടുവിലാണ് ഈ നിർണായക കണ്ടെത്തൽ. ബ്രിട്ടീഷ് ജേണൽ ഓഫ് സ്പോർട്സ് മെഡിസിനിലാണ് പഠനഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആഴ്ചയിൽ 90 മുതൽ 119 മിനിറ്റ് വരെ സ്ട്രെങ്ത് ട്രെയിനിങ് ചെയ്യുന്നത് എല്ലാ കാരണങ്ങളാലുമുള്ള മരണസാധ്യതയിൽ 13 ശതമാനം കുറവുണ്ടാക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പം എയ്റോബിക് വ്യായാമങ്ങൾ കൂടി ചേരുമ്പോൾ ഗുണഫലങ്ങൾ ഇരട്ടിയാകുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണസാധ്യത 19 ശതമാനവും, നാഡീസംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണസാധ്യത 27 ശതമാനവും കുറയ്ക്കാൻ ഈ വ്യായാമരീതി സഹായിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. സ്ട്രെങ്ത് ട്രെയിനിങ് ചെയ്യാത്തവരുമായി താരതമ്യം ചെയ്തുള്ള പഠനത്തിലാണ് ഈ മാറ്റങ്ങൾ പ്രകടമായത്.നിത്യജീവിതത്തിൽ പേശികളുടെ ബലം വർധിപ്പിക്കുന്ന ഇത്തരം വ്യായാമങ്ങൾ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ദീർഘായുസ്സിന് സഹായിക്കുമെന്നാണ് കണ്ടെത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Boost lifespan and health; Study suggests just 90 minutes of strength training per week is enough
Next Story