Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പനിയും കടുത്ത ക്ഷീണവും നിസ്സാരമാക്കരുത്; രക്താർബുദത്തിന്റെ പ്രധാന ലക്ഷണങ്ങളാകാം

text_fields
bookmark_border
പനിയും കടുത്ത ക്ഷീണവും നിസ്സാരമാക്കരുത്; രക്താർബുദത്തിന്റെ പ്രധാന ലക്ഷണങ്ങളാകാം
cancel

സാധാരണ ആരോഗ്യപ്രശ്നങ്ങളുമായി പ്രകടമായ സാമ്യമുള്ളതിനാൽ പ്രാരംഭ ഘട്ടങ്ങളിൽ തിരിച്ചറിയാൻ ഏറെ പ്രയാസമേറിയ രോഗമാണ് രക്താർബുദം. എന്നാൽ പ്രധാന ലക്ഷണങ്ങളെയും മുന്നറിയിപ്പുകളെയും കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വിദഗ്ധർ. ഇന്ത്യയിലെ കാൻസർ ബാധിതരിൽ പ്രധാനമായും കാണപ്പെടുന്ന ലുക്കീമിയ (Leukaemia), ലിംഫോമ (Lymphoma), മൾട്ടിപ്പിൾ മൈലോമ (Multiple Myeloma) എന്നിവയുടെ ലക്ഷണങ്ങൾ പലപ്പോഴും സാധാരണ അണുബാധകളായോ വിളർച്ചയായോ തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

തുടർച്ചയായി ഉണ്ടാകുന്ന പനി, ആവശ്യത്തിന് വിശ്രമം ലഭിച്ചിട്ടും മാറാത്ത കടുത്ത ക്ഷീണം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ എന്നിവ രക്താർബുദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ശരീരത്തിൽ ആരോഗ്യകരമായ രക്തകോശങ്ങളുടെ ഉത്പാദനം കുറയുന്നതാണ് ഇതിന് കാരണം. പ്ലേറ്റ്‌ലെറ്റുകളുടെ കുറവ് മൂലം ശരീരത്തിൽ അകാരണമായി ചതവുകൾ പ്രത്യക്ഷപ്പെടുക, മൂക്കിൽ നിന്നും പല്ലിന്റെ ഇടയിൽ നിന്നും രക്തസ്രാവം ഉണ്ടാകുക, ചെറിയ മുറിവുകളിൽ നിന്നുള്ള ചോര നിലക്കാൻ സമയമെടുക്കുക എന്നിവയും നിസ്സാരമായി കാണരുത്. കൂടാതെ, കഴുത്ത്, കക്ഷം, തുടയിടുക്കുകൾ എന്നിവിടങ്ങളിൽ വേദനയില്ലാത്ത രീതിയിൽ ലിംഫ് നോഡുകൾ വീർത്തു വരുന്നത് ലിംഫോമയുടെ ലക്ഷണമാകാൻ സാധ്യതയുണ്ട്. രാത്രികാലങ്ങളിൽ വസ്ത്രങ്ങൾ നനയും വിധം അമിതമായി വിയർക്കുക, പെട്ടെന്ന് ശരീരഭാരം കുറയുക, നട്ടെല്ലിലോ വാരിയെല്ലുകളിലോ വിട്ടുമാറാത്ത കടുത്ത അസ്ഥിവേദന അനുഭവപ്പെടുക എന്നിവയും രോഗത്തിന്റെ മറ്റ് പ്രധാന ലക്ഷണങ്ങളാണ്.

എങ്കിലും ഈ ലക്ഷണങ്ങൾ പ്രകടമാകുന്ന എല്ലാവർക്കും രക്താർബുദം ആകണമെന്നില്ല. ഈ ലക്ഷണങ്ങൾ വിട്ടുമാറാതെ നിൽക്കുകയോ കാലക്രമേണ വഷളാകുകയോ ചെയ്യുമ്പോൾ വൈദ്യസഹായം തേടണമെന്നും രോഗം കൃത്യസമയത്ത് തിരിച്ചറിയുന്നതിനായി കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (CBC) ഉൾപ്പെടെയുള്ള രക്തപരിശോധനകൾ സമയബന്ധിതമായി നടത്തണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Blood Cancer Warning Signs
Next Story