രണ്ട് മാസത്തിനകം എല്ലാവര്‍ക്കും കരുതല്‍ ഡോസ്
text_fieldsസംസ്ഥാനത്തെ കോവിഡ് പ്രതിരോധം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന അവലോകന യോഗം
മലപ്പുറം: സെപ്റ്റംബര്‍ 20ന് മുമ്പ് ജില്ലയില്‍ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് കരുതല്‍ ഡോസ് നല്‍കുമെന്ന് ജില്ല കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍. സെപ്റ്റംബര്‍ 30 വരെ മാത്രമേ കരുതല്‍ ഡോസ് സൗജന്യമായി ലഭിക്കൂ. അതിനുമുമ്പ് എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് പ്രതിരോധം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ജില്ലതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.എം.ഒ ഡോ. ആര്‍. രേണുക, തദ്ദേശ വകുപ്പ് ജോയന്‍റ് ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരക്കുന്നേല്‍, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എൻജിനിയര്‍ വി. പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

