'തടിയൻ സാന്റകളെ' നിരോധിക്കണമെന്ന് ആസ്ത്രേലിയൻ ആരോഗ്യ വകുപ്പ് വിദഗ്ധൻ
text_fieldsക്രിസ്മസ് അടുത്തിരിക്കുകയാണ്. സാന്റാക്ലോസ് നിരത്തിലിറങ്ങുന്ന സമയമാണ്. ഷോപ്പിങ് മാളുകളിലാടക്കം സാന്റകളാണ് ആളുകളെ വരവേലക്കുന്നത്. തടിച്ച് കുടവയറുമായി വെള്ളത്താടിയും മുടിയും വെച്ച സാന്റകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകമാണ്.
എന്നാൽ ആസ്ത്രേലിയൻ ആരോഗ്യ വിഭാഗം വിദഗ്ധൻ തടിയൻ സാന്റകളെ നിരോധിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഷോപ്പിങ് മാളുകളിലടക്കം തടിയൻ സാന്റകളെ പ്രദർശിപ്പിക്കരുതെന്നാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. അമിത ഭാരമുള്ള ക്രിസ്മസ്അപ്പൂപ്പൻ മോശം മാതൃക സൃഷ്ടിക്കുമെന്നും അമിതമായി ഭക്ഷണം കഴിക്കുന്നതിനിടയാക്കുമെന്നുമാണ് ആരോഗ്യ വകുപ്പ് വിദഗ്ധരുടെ നിരീക്ഷണം.
സാന്റ അമിത വണ്ണമുള്ളയാളാകരുത്. അത് തെറ്റായ സന്ദേശമാണ് നൽകുക. അമിതമായി ഭക്ഷണം കഴിച്ച ആഘോഷങ്ങൾ കൊഴുപ്പിക്കുകയും സന്തോഷിക്കുകയും വേണമെന്ന് ചിന്തയോട് പോരാടേണ്ടതുണ്ട്. അമിത ഭാരം ഉണ്ടാക്കുന്നതിന് സന്തോഷവുമായി ബന്ധമില്ല. അമിതഭാരമില്ലാത്ത ഉറച്ച ശരീരമുള്ള സാന്റയായിരിക്കണം പുതിയ കാലത്തിന്റെ സാന്റ - ആരോഗ്യ വകുപ്പിലെ ഡോ. വിൻസെന്റ് കാൻഡ്രാവിനാറ്റ പറഞ്ഞു.
സാന്റക്ക് വസ്ത്രത്തിനുള്ളിൽ മറ്റ് സെറ്റിങ്ങുകൾ സംഘടിപ്പിച്ച് കുടവയറുണ്ടാക്കുന്ന പ്രവണതയും അവസാനിപ്പിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സാന്റ എന്നത് കുട്ടികളുടെ മനസിലുണ്ടാകുന്ന ഏറ്റവും മനോഹരവും തെളിച്ചമുള്ളതുമായ ആദ്യ കാഴ്ചയായിരിക്കും. അത് കുട്ടികളുടെ പിന്നീടുള്ള ജീവിതത്തിൽ ഗുണകരമായി തീരുന്നതായിരിക്കണം. സന്തോഷമുള്ള സമയം അമിതഭക്ഷണത്തിനും മദ്യപാനത്തിനുമുള്ളതായി പരിഗണിക്കാൻ ഇടവരരുത്. കുട്ടികൾ നാം കരുതുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ മനസിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നവരാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
അതേസമയം, ഡോ. വിൻസെന്റ് കാൻഡ്രാവിനാറ്റയുടെ പരാമർശം വിവിധ കോണുകളിൽ നിന്നുള്ള വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

