Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യത്ത് 1890 പുതിയ കോവിഡ് കേസുകൾ
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യയിൽ പുതുതായി 1890 കോവിഡ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. 149 ദിവസത്തെ കണക്കുകളിൽ ഏറ്റവും ഉയർന്ന രോഗ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ സജീവ രോഗ ബാധിതരുടെ എണ്ണം 9,433 ആയി വർധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിദിന കോവിഡ് നിരക്ക് 1.56 ശതമാനമാണ്.
ഏഴ് മരണങ്ങളും കോവിഡ് മൂലം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ കോവിഡ് മരണസംഖ്യ 5,30,831 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിലും ഗുജറാത്തിലും രണ്ടു വീതം പേർ മിരിച്ചത് കോവിഡ് മൂലമാണ്. കേരളത്തിൽ നേരത്തെ ഉണ്ടായ മൂന്ന് മരണങ്ങൾ കോവിഡ് കണക്കിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Next Story

