Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഗ്യാ​സ്ട്രോ ചി​കി​ത്സ...

ഗ്യാ​സ്ട്രോ ചി​കി​ത്സ രം​ഗ​ത്ത്​ ‘സെ​ന്റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സു’​മാ​യി ആ​സ്റ്റ​ർ റോ​യ​ൽ അ​ൽ റ​ഫ ഹോ​സ്പി​റ്റ​ൽ

text_fields
bookmark_border
ഗ്യാ​സ്ട്രോ ചി​കി​ത്സ രം​ഗ​ത്ത്​ ‘സെ​ന്റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സു’​മാ​യി ആ​സ്റ്റ​ർ റോ​യ​ൽ അ​ൽ റ​ഫ ഹോ​സ്പി​റ്റ​ൽ
cancel
camera_alt

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​സ്റ്റ​ർ റോ​യ​ൽ അ​ൽ റ​ഫ ഹോ​സ്പി​റ്റ​ൽ അ​ധി​കൃ​ത​ർ ‘സെ​ന്റ​ർ ഓ​ഫ്

എ​ക്സ​ല​ൻ​സ്​’ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ’

മ​സ്ക​ത്ത്​: സ​ങ്കീ​ർ​ണ​മാ​യ ഗ്യാ​സ്ട്രോ ചി​കി​ത്സ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ മി​ക​വു​ള്ള ഗൂ​ബ്ര​യി​ലെ ആ​സ്റ്റ​ർ റോ​യ​ൽ അ​ൽ റ​ഫ ഹോ​സ്പി​റ്റ​ൽ മി​ക​ച്ച തേ​ർ​ഡ്​ സ്പേ​സ് എ​ൻ​ഡോ​സ്കോ​പ്പി സേ​വ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഇ​തി​നു​മു​മ്പ്​ രാ​ജ്യ​ത്ത് ല​ഭ്യ​മ​ല്ലാ​ത്ത പി.​ഒ.​ഇ.​എം, ഇ.​എ​ഫ്.​ടി.​ആ​ർ, ഇ.​എ​സ്.​ഡി, എ​സ്.​ടി.​ഇ.​ആ​ർ പോ​ലു​ള്ള നൂ​ത​ന ചി​കി​ത്സ സം​വി​ധാ​ന​ങ്ങ​ളാ​ണ് സെ​ന്റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തെ​ന്ന്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സീ​നി​യ​ർ ക​ൺ​സ​ൽ​ട്ട​ന്‍റു​മാ​രാ​യ ഡോ. ​ആ​ഷി​ക് സൈ​നു മൊ​ഹി​യു​ദ്ദീ​ൻ, ഡോ. ​ഹി​ഷാം അ​ൽ ദ​ഹാ​ബ് എ​ന്നി​വ​രാ​ണ് ആ​സ്റ്റ​ർ സെ​ന്‍റ​ർ ഓ​ഫ്​ എ​ക്സ​ല​ൻ​സി​യെ ന​യി​ക്കു​ന്ന​ത്. ഇ​രു​വ​രും ക്ലി​നി​ക്ക​ൽ വൈ​ദ​ഗ്ധ്യ​ത്തി​നും ഗ്യാ​സ്ട്രോ എ​ന്റ​റോ​ള​ജി മേ​ഖ​ല​യി​ലെ അ​തു​ല്യ സം​ഭാ​വ​ന​ക​ൾ​ക്കും പേ​രു​കേ​ട്ട​വ​രാ​ണ്.

ഈ ​പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് സ്പെ​ഷ​ലി​സ്റ്റ് ഗ്യാ​സ്ട്രോ എ​ന്റ​റോ​ള​ജി​സ്റ്റു​ക​ളും ഗ്യാ​സ്ട്രോ എ​ന്റ​റോ​ള​ജി​യി​ലെ ഒ​രു ഫെ​ലോ​യും ഉ​ൾ​പ്പെ​ടു​ന്നു. ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​ശ​സ്ത​നാ​യ ചി​കി​ത്സ എ​ൻ​ഡോ​സ്കോ​പ്പി​സ്റ്റ് ഡോ. ​അ​മോ​ൽ ബ​പ്പാ​യേ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പി.​ഒ.​ഇ.​എം, ഇ.​എ​ഫ്.​ടി.​ആ​ർ, ഇ.​എ​സ്.​ഡി, എ​സ്.​ടി.​ഇ.​ആ​ർ​ പോ​ലു​ള്ള നൂ​ത​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന തേ​ർ​ഡ്​ സ്പേ​സ് എ​ൻ​ഡോ​സ്കോ​പ്പി സേ​വ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സ​ങ്കീ​ർ​ണ​മാ​യ ജി.​ഐ പ്ര​ശ്ന​ങ്ങ​ൾ സ​മ​ഗ്ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഒ​രു മ​ൾ​ട്ടി ഡി​സി​പ്ലി​ന​റി സ​മീ​പ​നം വാ​ഗ്ദാ​നം ചെ​യ്യു​ന്ന ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​ർ, റേ​ഡി​യോ​ള​ജി​സ്റ്റു​ക​ൾ, ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ഫി​സി​ഷ്യ​ന്മാ​ർ, അ​ന​സ്തെ​റ്റി​സ്റ്റു​ക​ൾ എ​ന്നി​വ​രു​ടെ ഒ​രു ടീ​മു​മു​ണ്ട്.

നൂ​ത​ന​മാ​യ എ​ൻ​ഡോ​സ്കോ​പ്പി, ഫ്ലൂ​റോ​സ്കോ​പ്പി​ക് സ്യൂ​ട്ടു​ക​ൾ, ജി.​ഐ മോ​ട്ടി​ലി​റ്റി ലാ​ബു​ക​ൾ, എ​ൻ​ഡോ​സ്കോ​പ്പു​ക​ളു​ടെ​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും സ​മ​ഗ്ര​മാ​യ നി​ര, നേ​ര​ത്തേ​യു​ള്ള രോ​ഗ നി​ർ​ണ​യ​ത്തി​ന് സ​ഹാ​യി​ക്കു​ന്ന ലി​വ​ർ എ​ലാ​സ്റ്റോ​ഗ്ര​ഫി മെ​ഷീ​ൻ എ​ന്നി​വ ഇ​വി​ടെ സ​ജ്ജ​മാ​ണ്. ജി.​സി.​സി മേ​ഖ​ല​യി​ൽ അ​ധി​കം ല​ഭ്യ​മാ​കാ​ത്ത തേ​ർ​ഡ്​ സ്പേ​സ് എ​ൻ​ഡോ​സ്കോ​പ്പി സേ​വ​ന​ങ്ങ​ൾ ഒ​മാ​നി​ൽ ആ​രം​ഭി​ച്ച​ത് സു​പ്ര​ധാ​ന നേ​ട്ട​മാ​ണെ​ന്ന് ആ​സ്റ്റ​ർ റോ​യ​ൽ അ​ൽ റ​ഫ ഹോ​സ്പി​റ്റ​ലി​ലെ ഗ്യാ​സ്ട്രോ എ​ന്റ​റോ​ള​ജി​സ്റ്റ് ഹെ​പ്പ​റ്റോ​ള​ജി​സ്റ്റ്, തെ​റ​പ്പി​ക് എ​ൻ​ഡോ​സ്കോ​പ്പി സീ​നി​യ​ർ ക​ൺ​സ​ൽ​ട്ട​ന്റ് ഡോ. ​ആ​ഷി​ക് സൈ​നു മൊ​ഹി​യു​ദ്ദീ​ൻ പ​റ​ഞ്ഞു. ആ​ഗോ​ള​ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട തേ​ർ​ഡ് സ്പേ​സ് എ​ൻ​ഡോ​സ്കോ​പ്പി​സ്റ്റാ​യ ഡോ. ​അ​മോ​ൽ ബാ​പ്പേ​യെ​യു​മാ​യു​ള്ള ഞ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ നൂ​ത​ന ചി​കി​ത്സ സം​വി​ധാ​നം ജി.​സി.​സി​യി​ലു​ട​നീ​ളം ല​ഭ്യ​മാ​ക്കാ​നും സാ​ധി​ക്കു​ന്നു.

അ​ത്യാ​ധു​നി​ക ഗ്യാ​സ്ട്രോ എ​ന്റ​റോ​ള​ജി​ക്ക​ൽ കെ​യ​റി​ന്റെ ഒ​രു കേ​ന്ദ്ര​മാ​യി ഒ​മാ​നെ മാ​റ്റു​ന്ന​തി​നൊ​പ്പം, മു​ഴു​വ​ൻ പ്ര​ദേ​ശ​ത്തി​നും ആ​ക​ർ​ഷ​ക​മാ​യ മെ​ഡി​ക്ക​ൽ ടൂ​റി​സം അ​വ​സ​ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും ഈ ​സം​രം​ഭം സ​ഹാ​യി​ക്കു​ന്ന​താ​യും ഡോ​ക്​​ട​ർ പ​റ​ഞ്ഞു. ഒ​മാ​നി​ൽ തേ​ർ​ഡ്​ സ്പേ​സ് എ​ൻ​ഡോ​സ്കോ​പ്പി സേ​വ​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ലൂ​ടെ ഈ ​രം​ഗ​ത്തെ ആ​വ​ശ്യ​ക​ത​ക​ൾ നി​റ​വേ​റ്റു​ന്ന​തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ആ​സ്റ്റ​ർ റോ​യ​ൽ അ​ൽ റ​ഫ ഹോ​സ്പി​റ്റ​ലി​ലെ ഗ്യാ​സ്ട്രോ എ​ന്റ​റോ​ള​ജി​സ്റ്റ് ഹെ​പ്പ​റ്റോ​ള​ജി​സ്റ്റ് തെ​റ​പ്പി​ക് എ​​ൻ​ഡോ​സ്കോ​പ്പി സീ​നി​യ​ർ ക​ൺ​സ​ൽ​ട്ട​ന്റാ​യ ഡോ. ​ഹി​ഷാം അ​ൽ ദ​ഹാ​ബ് പ​റ​ഞ്ഞു.

​ആ​രോ​ഗ്യ​രം​ഗ​ത്തെ മു​ന്നേ​റ്റ​ത്തി​നു​ള്ള സ്ഥാ​പ​ന​ത്തി​ന്റെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യെ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​താ​ണ് ആ​സ്റ്റ​ർ സെ​ന്റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഇ​ൻ ഗ്യാ​സ്ട്രോ​എ​ന്റ​റോ​ള​ജി, ഹെ​പ്പ​റ്റോ​ള​ജി, തെ​റ​പ്പി​ക് എ​ൻ​ഡോ​സ്കോ​പ്പി എ​ന്നി​വ​യു​ടെ ലോ​ഞ്ചി​ങ്ങെ​ന്ന് ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ൽ​സ്​ ആ​ൻ​ഡ്​ ക്ലി​നി​ക്സി​ന്റെ ഒ​മാ​നി​ലെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ ശൈ​ലേ​ഷ് ഗു​ണ്ടു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GastroenterologyOmanHealth NewsAster Royal Al Rafa Hospital
News Summary - Aster Royal Al as a 'Centre of Excellence' in the field of Gastroenterology Rafa Hospital
Next Story