ടെക്സ്റ്റ് നെക്ക്; മൊബൈൽ ഫോൺ നട്ടെല്ലിന് പണി തരുമോ?
text_fieldsഫോണിലും ടാബ്ലെറ്റ് ഡിവൈസുകളിലുമൊക്കെ നോക്കുന്നതിനായി തുടർച്ചയായി കഴുത്ത് വളച്ചിരിക്കുന്നതിനെയാണ് ടെക്സ്റ്റ് നെക്കെന്ന് പറയുന്നത്. നിരന്തരം ഫോണിൽ നോക്കിയിരിക്കുമ്പോൾ കഴുത്തിന്റെ സ്വാഭാവിക വളവിൽ മാറ്റം വരുകയും നട്ടെല്ലിന് അധിക സമ്മർദം അനുഭവപ്പെടുകയും ചെയ്യുന്നു. ഈ രീതി കഴുത്തിന് വേദന ഉണ്ടാക്കുകയും കഴുത്തിലെ കശേരുക്കളെവരെ സാരമായി ബാധിക്കുകയും ചെയ്യും.
നമുക്ക് അനുഭവപ്പെടുന്നില്ലെങ്കിലും മനുഷ്യൻറെ തലയ്ക്ക് ഏകദേശം 4.5 മുൽ 5.4 കിലോ വരെ ഭാരമുണ്ട്. തല ഒരു ന്യൂട്രൽ പൊസിഷനിൽ വയ്ക്കുമ്പോൾ കഴുത്തിലെ പേശികൾക്കും നട്ടെല്ലിനും ഈ ഭാരം എളുപ്പത്തിൽ താങ്ങി നിർത്താൻ കഴിയും. എന്നാൽ കഴുത്ത് മുന്നിലേക്ക് ഏറെ നേരം വളച്ചു വയ്ക്കുമ്പോൾ ഭാരമെല്ലാം ഒരു ഭാഗത്തേക്ക് കേന്ദ്രീകരിക്കുകയും സ്പൈനൽ ഡിസ്കിനും നാഡികൾക്കുമെല്ലാം ഗുരുതര തകരാർ ഉണ്ടാവുകയും ചെയ്യുന്നു.
ടെക്സ്റ്റ് നെക്ക് മുതിർന്നവരെ ബാധിക്കുന്ന രോഗമാണെന്ന് പൊതുവെ ഒരു ധാരണയുണ്ട്. എന്നാൽ ഇത് വെറും തെറ്റിദ്ധാരണയാണ്. സ്മാർട്ഫോണുകൾ പ്രായഭേദമെന്യേ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ കാലത്ത് കുട്ടികളിലും ടീനേജേഴ്സിനിടയിലും ഈ അവസ്ഥ കണ്ടുവരുന്നുണ്ട്. ശരാശരി 8 മുതൽ 10 മണിക്കൂർവരെ യുവാക്കൾ ഫോൺ ഉപയോഗിക്കുന്നുണ്ടെന്നാണ് പഠനം. ഇത് കോളേജ് വിദ്യാർഥികളിൽവരെ നടുവേദനയുൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ വർധിപ്പിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. സെർവിക്കൽ സ്പൈനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ മുപ്പത് ശതമാനവും ടെക്സ്റ്റ് നെക്ക് കൊണ്ടുണ്ടാവുന്നതാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഈ പ്രശ്നം പരിഹരിക്കാൻ ഫോൺ ഉപയോഗിക്കുന്ന രീതിയിൽ മാറ്റം വരുത്തേണ്ടി വരും. കഴുത്ത് താഴേക്ക് വളയ്ക്കാതിരിക്കാൻ ഫോൺ കണ്ണിന് നേരെ പിടിക്കാം. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റയുടൻ ഫോണിൽ നോക്കുന്നത് ഒഴിവാക്കാം. ഇതിലൂടെ ആയാസം കുറയ്ക്കാൻ കഴിയും. അധിക നേരം സ്ക്രോൾ ചെയ്യണമെന്നുണ്ടെങ്കിൽ കിടന്നുകൊണ്ട് സക്രോൾ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

