അത്ര പേടിക്കണോ ‘സീഡ് ഓയിൽ’ ?
text_fieldsഒമേഗ-6 ഫാറ്റി ആസിഡ് എന്ന പ്രശ്നക്കാരൻ ?
വിത്തെണ്ണകളിലാണ് ഇത് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. അതുതന്നെയാണ് ഈ എണ്ണകളുടെ പ്രധാന ദോഷവുമെന്ന് വിദഗ്ധർ പറയുന്നു. ഒമേഗ-6 ഫാറ്റി ആസിഡ് ശരീരവീക്കം സൃഷ്ടിക്കുന്നുവെന്നും അതു പലവിധ രോഗങ്ങൾക്ക് കാരണമാകുന്നെന്നുമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാൽ, ഹാർവഡ് ടി.എച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിൽ, സസ്യ എണ്ണ ഉപയോഗിക്കുന്നവരിൽ ഹൃദ്രോഗ-അർബുദ സാധ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടുന്നു. രണ്ടു ലക്ഷത്തിലേറെ പേരിൽ 30 വർഷമായി നടത്തിയ പഠനം 2021ൽ ‘സർക്കുലേഷൻ’ ജേണലിൽ പ്രസിദ്ധീകരിച്ചു. നേരെമറിച്ച്, വെണ്ണ ഉപഭോഗം ഉയർന്ന മരണനിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നെന്നും പറയുന്നു. (ഇത് യു.എസ്സിൽ നടന്ന പഠനമാണ്)
ഒമേഗ-6 ഉം ഒമേഗ-3 യും
ഒമേഗ-6, ഒമേഗ-3 അനുപാതത്തിൽനിന്നാണ് ഈ വിരുദ്ധ അഭിപ്രായങ്ങൾ ഉടലെടുക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതായത്, അമിതമായ ഒമേഗ-6 ദോഷകരമാണെന്ന് ചിലർ വാദിക്കുമ്പോൾ, ഒമേഗ-6 കുറക്കുന്നതിനുപകരം ഒമേഗ-3 ഉപഭോഗം വർധിപ്പിക്കാൻ ശിപാർശ ചെയ്യുന്നു, കാരണം രണ്ടും ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നു. ഒമേഗ-6 (പ്രത്യേകിച്ച് ലിനോലെയിക് ആസിഡ്) മോശം കൊളസ്ട്രോൾ കുറക്കുകയും ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
അതേസമയം, അപൂർവമായ ഒരു സ്തനാർബുദത്തിന് (TNBC) ഒമേഗ-6 കാരണമാകുമെന്ന് കാണിക്കുന്ന ലാബ് പഠനങ്ങളും വന്നിട്ടുണ്ട്. എങ്കിലും വിത്ത് എണ്ണകൾ വ്യാപകമായി ദോഷകരമാണെന്ന് ഇത് അർഥമാക്കുന്നില്ലെന്ന് ഒരു വിഭാഗം വാദിക്കുന്നു. ഒമേഗ-6 കൊഴുപ്പുകൾ അത്യാവശ്യമാണ്, അവ പൂർണമായും ഒഴിവാക്കുന്നത് ദോഷകരമാകാമെന്നാണ് അവരുടെ വാദം. ചുരുക്കത്തിൽ, ചില അപകടസാധ്യതകൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും മിതമായ വിത്ത് എണ്ണ ഉപഭോഗം - പ്രത്യേകിച്ച് നല്ല ഫാറ്റി ആസിഡ് പ്രൊഫൈലുള്ളവ നല്ലതാണെന്നാണ് അഭിപ്രായപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

