Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാരത് ബയോടെകിന്റെ നേസൽ വാക്സിൻ ബൂസ്റ്റർ ഡോസായി പരീക്ഷിക്കാൻ അനുമതി
text_fieldsbookmark_border
ന്യൂഡൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച, മൂക്കിലൂടെ നൽകാവുന്ന കോവിഡ് പ്രതിരോധ വാക്സിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ മൂന്നാംഘട്ട പരീക്ഷണാനുമതി നൽകി. രണ്ട് ഡോസ് വാക്സിൻ പൂർത്തീകരിച്ചവർക്ക് ബൂസ്റ്റർ ഡോസായി നൽകാനുള്ള പരീക്ഷണത്തിനാണ് അനുമതി.
കോവാക്സിനോ കോവിഷീൽഡോ സ്വീകരിച്ചവർക്കുള്ള ബൂസ്റ്റർ ഡോസായാണ് നേസൽ വാക്സിൻ നൽകുക. 5000 പേരിലാണ് ഭാരത് ബയോടെക് പുതിയ വാക്സിൻ പരീക്ഷിക്കുക. രണ്ടാംഡോസ് വാക്സിനും ബൂസ്റ്റർ ഡോസും തമ്മിലുള്ള ഇടേവള ആറ് മാസമായിരിക്കും.
രാജ്യം കോവിഡ് മൂന്നാംതരംഗത്തിന്റെ ആശങ്കയിൽ നിൽക്കുന്ന സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസിനുള്ള പരീക്ഷണാനുമതി നൽകിയത്. ഇന്ന് പുതിയതായി 58,079 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
Next Story

