Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightആഫ്രിക്കൻ പന്നിപ്പനി;...

ആഫ്രിക്കൻ പന്നിപ്പനി; നെന്മേനിയിൽ പന്നികളെ കൊന്നൊടുക്കാൻ തുടങ്ങി

text_fields
bookmark_border
ആഫ്രിക്കൻ പന്നിപ്പനി; നെന്മേനിയിൽ പന്നികളെ കൊന്നൊടുക്കാൻ തുടങ്ങി
cancel

സുൽത്താൻ ബത്തേരി: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച നെന്മേനി പഞ്ചായത്തിലെ പൂളക്കുണ്ട് ഭാഗത്തെ ഫാമുകളിലെ പന്നികളെ കൊന്നൊടുക്കാൻ തുടങ്ങി. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ നടപടികൾ പൂർത്തിയാക്കി പന്നികളെ കൊല്ലാൻ തുടങ്ങിയത്.

പൂളക്കുണ്ടിലെ രോഗം സ്ഥിരീകരിച്ച ബിജുവിന്‍റെ ഫാമിലെ പന്നികളെയാണ് ആദ്യം കൊന്നൊടുക്കുന്നത്. പന്നിക്കുഞ്ഞുങ്ങളടക്കം 213 പന്നികളാണ് ഇവിടെയുള്ളത്. വൈകുന്നേരം 6.30വരെ 195 പന്നികളെ കൊന്നൊടുക്കി. രോഗബാധ സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റര്‍ പരിധിയിലെ രണ്ട് ഫാമുകളിലെ പതിനാലും എട്ടും വീതം പന്നികളെയും കൊല്ലും. ഫയര്‍ ആൻഡ് റസ്‌ക്യൂ ജീവനക്കാരുടെ സഹകരണത്തോടെ ഫാമും പരിസരവും അണുവിമുക്തമാക്കുന്ന നടപടി അതിന് ശേഷം തുടങ്ങും. ബിജുവിന്‍റെ ഫാമിന് പുറമെ ഒരു കിലോമീറ്റർ ചുറ്റളവിലായുള്ള, പീതാംബരൻ, കുര്യാക്കോസ് എന്നിവരുടെ ഫാമുകളിലെ പന്നികളെയുമാണ് കൊല്ലുന്നത്.

കൊന്നൊടുക്കുന്ന ജോലികൾ രാവിലെ മുതൽ തുടങ്ങാനാണ് തീരുമാനിച്ചതെങ്കിലും കാലാവസ്ഥ മോശമായതിനാൽ വൈകുകയായിരുന്നു. രോഗബാധിത പ്രദേശത്തെ ആര്‍.ആര്‍.ടി ഏകോപന ചുമതലയുള്ള സുല്‍ത്താന്‍ ബത്തേരി വെറ്ററിനറി പോളിക്ലിനിക്കിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.സജി ജോസഫിന്റെ അധ്യക്ഷതയില്‍ രാവിലെ യോഗം ചേര്‍ന്നു.

തുടര്‍ന്ന് രാവിലെ ഒമ്പതു മുതല്‍ പന്നികളെ സംസ്‌കരിക്കുന്നതിനുള്ള കുഴി മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ തയാറാക്കി. വൈകീട്ട് മൂന്നോടെയാണ് കുഴി നിര്‍മാണം പൂര്‍ത്തിയായത്. 12 അടി താഴ്ചയിലും 10 അടി വീതിയിലും 33 അടി നീളത്തിലുമുള്ളകുഴി ഫാമില്‍ നിന്ന് 15 മീറ്റര്‍ അകലെയാണ് തയാറാക്കിയത്.

നൂൽപുഴ വെറ്ററിനറി സര്‍ജന്‍ ഡോ. കെ. അസൈനാര്‍, അമ്പലവയല്‍ വെറ്റിനറി സര്‍ജന്‍ ഡോ.വിഷ്ണു സോമന്‍ എന്നിവരാണ് പന്നികളെ ഉന്മൂലനം ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നത്. തവിഞ്ഞാല്‍ പഞ്ചായത്തിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ പി.ജെ. ഷൈജു, എ. പ്രവീണ്‍ ലാല്‍ എന്നിവരും ആര്‍.ആര്‍.ടിയിലുണ്ട്. പന്നികളെ കൊന്നൊടുക്കാൻ ആർ.ആർ.ടി അംഗങ്ങൾ ഉൾപ്പെടെ 15 പേരാണ് പൂളക്കുണ്ടിൽ എത്തിയിട്ടുള്ളത്.

പ​ന്നി​പ്പ​നി:പ്ര​തി​രോ​ധ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ല​യി​ലെ മ​റ്റു പ​ന്നി​ഫാ​മു​ക​ളി​ലേ​ക്ക് രോ​ഗം പ​ട​രാ​തി​രി​ക്കാ​ന്‍ പ​ന്നി ക​ര്‍ഷ​ക​ര്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍കി. മാ​ര​ക പ്ര​ഹ​ര​ശേ​ഷി​യു​ള്ള ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഊ​ര്‍ജി​ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണ്. രോ​ഗം റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ട ഫാ​മു​ക​ളി​ലെ പ​ന്നി​ക​ളെ​യും രോ​ഗം വ്യാ​പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള ഇ​തി​ന് നി​ശ്ചി​ത ദൂ​രം സ​മീ​പ​മു​ള്ള ഫാ​മു​ക​ളി​ലെ പ​ന്നി​ക​ളെ​യും കൂ​ട്ട​ത്തോ​ടെ ഉ​ന്മൂ​ല​നം ചെ​യ്യു​ക​യാ​ണ്. കൃ​ത്യ​മാ​യ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കൊ​ണ്ടും ഫാ​മു​ക​ളി​ലെ ശ​ക്ത​മാ​യ ബ​യോ സെ​ക്യൂ​രി​റ്റി സം​വി​ധാ​ന​ങ്ങ​ള്‍ കൊ​ണ്ടും മാ​ത്ര​മേ ഈ ​രോ​ഗ​ത്തെ ത​ട​യാ​ന്‍ ക​ഴി​യൂ.

ജി​ല്ല​യി​ലെ മ​റ്റു പ​ന്നി ക​ര്‍ഷ​ക​ര്‍ക്കു കൂ​ടി ജീ​വ​നോ​പാ​ധി ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള മു​ന്‍ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​യാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ഊ​ര്‍ജി​ത​വും സ​മ​യ​ബ​ന്ധി​ത​വു​മാ​യി ദേ​ശീ​യ രോ​ഗ​പ്ര​തി​രോ​ധ പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ 500 ന​ടു​ത്ത് ക​ര്‍ഷ​ക​ര്‍ 20000 ത്തോ​ളം പ​ന്നി​ക​ളെ വ​ള​ര്‍ത്തു​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ള്‍. പ​ന്നി​ക​ളി​ല്‍ അ​തീ​വ മാ​ര​ക​വും 95 ശ​ത​മാ​നം വ​രെ മ​ര​ണ​നി​ര​ക്കും ഉ​യ​ര്‍ത്തു​ന്ന​താ​ണ് ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി. ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന വി​പ​രീ​ത വാ​ര്‍ത്ത​ക​ളോ​ട് ക​ര്‍ഷ​ക​ര്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ. ​വി.​ആ​ര്‍. രാ​ജേ​ഷ് അ​റി​യി​ച്ചു.

Show Full Article
TAGS:African swine fever started killing pigs Nenmeni 
News Summary - African swine fever; They started killing pigs in Nenmeni
Next Story