Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightനാല്​ വർഷത്തിലേറെയായി...

നാല്​ വർഷത്തിലേറെയായി വിഷാദ രോഗിയാണ്​; വെളിപ്പെടുത്തലുമായി ആമിർ ഖാ​െൻറ മകൾ

text_fields
bookmark_border
നാല്​ വർഷത്തിലേറെയായി വിഷാദ രോഗിയാണ്​; വെളിപ്പെടുത്തലുമായി ആമിർ ഖാ​െൻറ മകൾ
cancel

കഴിഞ്ഞ നാല്​ വർഷമായി വിഷാദരോഗത്തിന്​ അടിമയാണെന്ന്​ വെളിപ്പെടുത്തി ബോളിവുഡ്​ മെഗാ സ്റ്റാർ ആമിർ ഖാ​െൻറ മകൾ ഇറാ ഖാൻ. മാനസികാരോഗ്യ ദിനത്തിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലായിരുന്നു ഇറ ഖാ​െൻറ വെളിപ്പെടുത്തൽ. വിഷാദരോഗത്തിന്​ ചികിത്സയിലാണെന്ന്​ പറഞ്ഞ ഇറ, ഇപ്പോൾ ആരോഗ്യ നില ഏറെ മെച്ചെപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. ആമിർ ഖാന്​ ആദ്യ ഭാര്യ റീമ ദത്തയിലുണ്ടായ മകളാണ്​ ഇറ.

'നാല്​ വർഷത്തിലധികമായി വിഷാദ രോഗിയാണ്​ ഞാൻ. ഡോക്​ടറെ കാണാറുണ്ട്​. ഞാൻ ക്ലിനിക്കലി ഡിപ്രസ്​ഡ്​ ആണ്​. ഇപ്പോൾ ഏറെ മെച്ചപ്പെട്ടു. കഴിഞ്ഞ ഒരു വർഷമായി മാനസികാരോഗ്യത്തിന്​ വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ആലോചനയിലാണ്​. എന്നാൽ, എന്താണ്​ ചെയ്യേണ്ടത്​ എന്ന കാര്യത്തിൽ നിശ്ചയമില്ല. വിഷാദത്തിലൂടെയുള്ള എ​െൻറ യാത്രയിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ തീരുമാനിച്ചിട്ടുണ്ടെന്നും' ഇറ വിഡിയോയിൽ പറഞ്ഞു.

Show Full Article
TAGS:Ira Khan Aamir Khan Depression world mental health day 
Web Title - Aamir Khan's Daughter Ira Khan Reveals She Has Been Battling Depression
Next Story