Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗാസിയാബാദിൽ ജിമ്മിൽ വ്യായാമത്തിനിടെ യുവാവിന് ഹൃദയാഘാതം

text_fields
bookmark_border
ഗാസിയാബാദിൽ ജിമ്മിൽ വ്യായാമത്തിനിടെ യുവാവിന് ഹൃദയാഘാതം
cancel
camera_alt

സിദ്ധാർഥ് കുമാർ സിംഗ്

ഗാസിയാബാദ്: ഗാസിയാബാദിൽ ജിമ്മിലെ ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. സിദ്ധാർഥ് കുമാർ സിംഗ് (19) ആണ് മരിച്ചത്. ശനിയാഴ്ച സരസ്വതി വിഹാറിലെ ഒരു ജിമ്മിൽ വെച്ച് വ്യായാമം ചെയ്യുന്നതിനിടെയാണ് സിദ്ധാർത്ഥ് കുമാർ സിങിന് ഹൃദയാഘാതം അനുഭവപ്പെടുന്നത്. സിദ്ധാർഥ് കുമാർ സിംഗ് ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിന്‍റെയും ഹൃദയാഘാതം മൂലം താഴേ വീഴുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വ്യായാമത്തിനിടയിൽ ഹൃദയാഘാതം സംഭവിക്കുന്ന നിരവധി റിപ്പോർട്ടുകളാണ് ദിനംപ്രതി പുറത്ത്‌ വരുന്നത്. അതോടൊപ്പം യുവാക്കളിൽ ഹൃദയാഘാതം സംഭവിക്കുന്നതും ആശങ്ക ഉളവാക്കുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഒരു വസ്തു ഇടപാടുകാരന്‍റെ ഓഫിസിൽ കാത്തുനിൽക്കുമ്പോൾ ഒരാൾ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. മറ്റൊരാൾ വിവാഹ ചടങ്ങിൽ നൃത്തത്തിനിടെ കുഴഞ്ഞുവീണ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A young man suffered a heart attack while exercising at a gym in Ghaziabad
Next Story