Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാ​തൃ​ക​യാ​വു​ന്ന കു​ന്ദ​മം​ഗ​ലം ;ഭൗ​തി​ക ശ​രീ​രം പ​ഠ​നാ​വ​ശ്യ​ത്തി​ന് ന​ൽ​കാ​ൻ ത​യാ​റാ​യി 60 ഓ​ളം​പേ​ർ

text_fields
bookmark_border
മാ​തൃ​ക​യാ​വു​ന്ന കു​ന്ദ​മം​ഗ​ലം ;ഭൗ​തി​ക ശ​രീ​രം പ​ഠ​നാ​വ​ശ്യ​ത്തി​ന് ന​ൽ​കാ​ൻ ത​യാ​റാ​യി 60 ഓ​ളം​പേ​ർ
cancel
camera_alt

ഭൗ​തി​ക​ശ​രീ​രം വി​ട്ടു ന​ൽ​കു​ന്ന​തി​നു​ള്ള സ​മ്മ​ത​പ​ത്രം സു​ര​ക്ഷ പാ​ലി​യേ​റ്റി​വ് ജി​ല്ല വൈ​സ് ചെ​യ​ർ​മാ​ൻ ഗ​ഫൂ​ർ സൂ​ര്യ ഏ​റ്റു​വാ​ങ്ങു​ന്നു

കുന്ദമംഗലം : ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനാവശ്യത്തിന് നൽകാൻ തയാറായി കുന്ദമംഗലത്ത് 60ലേറെ പേർ. സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കുന്ദമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 60 ലേറെ പേർ മരണാനന്തരം ഭൗതികശരീരം മെഡിക്കൽ കോളജിന് കൈമാറുന്നതിന് തയാറാവുന്നത്. 18 വയസ് മുതലുള്ള വിദ്യാർഥികളും 15ലേറെ സ്ത്രീകളും ഇതിൽ ഉൾപ്പെടും. നാല് കുടുംബങ്ങളിൽ നിന്ന് കുടുംബത്തിലെ മുഴുവൻ പേരും സമ്മതപത്രം ഒപ്പിട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ഭൗതിക ശരീരം മെഡിക്കൽ കോളജിന് നൽകാൻ തയാറായതിനാൽ സമ്മതപത്രം നൽകുന്നവരുടെ എണ്ണം 100ലേറെ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. നേരത്തെ ഇതേ കൂട്ടായ്മയുടെ നേതൃത്വത്തിൽ നേത്രദാനം, അവയവ ദാനം എന്നിവ നടന്നിരുന്നു.

കുന്ദമംഗലത്ത് നടന്ന പരിപാടി സുരക്ഷ പാലിയേറ്റീവ് സോണൽ കമ്മിറ്റി രക്ഷാധികാരി പി. ഷൈപു ഉദ്ഘാടനം ചെയ്തു. ഭൗതികശരീരം വിട്ടു നൽകുന്നതിനുള്ള സമ്മതപത്രം സുരക്ഷ പാലിയേറ്റിവ് ജില്ല വൈസ് ചെയർമാൻ ഗഫൂർ സൂര്യ ഏറ്റുവാങ്ങി. സാംസ്കാരിക പ്രവർത്തകൻ ടി.എം. ചന്ദ്രശേഖരൻ വിഷയാവതരണം നടത്തി. സോണൽ കമ്മിറ്റി അംഗം പി.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സോണൽ ചെയർമാൻ എം.എം. സുധീഷ്കുമാർ, കൺവീനർ എം. ഷീജ, ട്രഷറർ പ്രേമരാജൻ, പി.പി. ഷിനിൽ എന്നിവർ സംസാരിച്ചു. കെ.കെ. സജീഷ് സ്വാഗതവും കെ.വി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 60 People Pledge Bodies for Medical Study
Next Story