Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightസ്റ്റീൽ പാത്രങ്ങളിൽ...

സ്റ്റീൽ പാത്രങ്ങളിൽ ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത അഞ്ചു ഭക്ഷണങ്ങൾ

text_fields
bookmark_border
സ്റ്റീൽ പാത്രങ്ങളിൽ ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത   അഞ്ചു ഭക്ഷണങ്ങൾ
cancel

ന്ത്യൻ അടുക്കളകളിൽ സ്റ്റീൽ പാത്രങ്ങൾ ഒരു സാധാരണ കാഴ്ചയാണ്. അവ ഈടുനിൽക്കുന്നതും വൃത്തിയാക്കാൻ എളുപ്പമുള്ളതുമാണ്. തോരനും അച്ചാറുകളും ഉപ്പിലിട്ടതും സൂക്ഷിക്കാൻ മുതൽ ഉച്ചഭക്ഷണത്തിനുള്ള ലഞ്ച് ബോക്സ് വരെ ആയി ഇവ ഉപയോഗിക്കുന്നു.

ഈ പാത്രങ്ങൾ ഭക്ഷ്യവിഭവങ്ങൾ ഉണക്കി സൂക്ഷിക്കാനും മികച്ചതാണ്. എന്നാൽ എല്ലാത്തരം ഭക്ഷണത്തിനും സ്റ്റീൽ പാത്രം അനുയോജ്യമാണോ​? അല്ല എന്നാണ് വിദഗ്ധാഭിപ്രായം. ചില ഭക്ഷണങ്ങൾ കാലക്രമേണ സ്റ്റീലുമായി പ്രതിപ്രവർത്തിക്കുകയോ അവയുടെ രുചി, ഘടന, പോഷകമൂല്യം എന്നിവ നഷ്ടപ്പെടുത്തു​കയോ ചെയ്യും.

സംഭരണ ​​ശീലങ്ങൾ മാറ്റുന്നത് നിങ്ങളുടെ ഭക്ഷണം കൂടുതൽ പുതുമയുള്ളതും രുചികരവും സുരക്ഷിതവുമായി നിലനിർത്താൻ സഹായിക്കും. അതിന് ഏതൊക്കെ ഇനങ്ങൾ സൂക്ഷിക്കാൻ പാടില്ല എന്നത് കൂടി അറിയാം.


അച്ചാറുകൾ

ഇന്ത്യൻ അച്ചാറുകൾ സാധാരണയായി ഉപ്പ്, എണ്ണ, നാരങ്ങ, വിനാഗിരി, പുളി എന്നിവയിൽ നിന്നുള്ള പ്രകൃതിദത്ത ആസിഡുകളാൽ നിറഞ്ഞിരിക്കും. ഇവ ലോഹവുമായി പ്രതിപ്രവർത്തിച്ചേക്കാം. പ്രത്യേകിച്ചും അത് നല്ല നിലവാരമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ അത് രുചിയിൽ മാറ്റം വരുത്തുന്നതിനും ലോഹത്തിന്റെ ചെറിയ കലർപ്പുകൾ ഉണ്ടാക്കുകയും സാധനങ്ങൾ കേടുവരുന്നതിനും കാരണമാകും. അതിനാൽ ഗ്ലാസ് ജാറുകളാണ് അച്ചാറുകൾക്ക് ഏറ്റവും നല്ല തിരഞ്ഞെടുപ്പ്.


തൈര്

അസിഡിറ്റി സ്വഭാവം ഉള്ളതാണ് തൈര്. സ്റ്റീൽ പാത്രങ്ങളിൽ പ്രത്യേകിച്ച് ദീർഘനേരം സൂക്ഷിക്കുമ്പോൾ അതിന് ഒരു വിചിത്രമായ രുചി ലഭിക്കും. അഴുകാനും തുടങ്ങും. മികച്ച ഫലങ്ങൾക്കായി തൈര് തണുപ്പും വൃത്തിയും ഉള്ളതായി നിലനിർത്തുന്ന സെറാമിക് അല്ലെങ്കിൽ ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കുക. തൈരിൽ പ്രോബയോട്ടിക്സ് (നല്ല ബാക്ടീരിയകൾ) ധാരാളം അടങ്ങിയിട്ടുണ്ട്. തൈര് കുടലിന്റെ ആരോഗ്യത്തെ പിന്തുണക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു. കൂടാതെ പതിവായി കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യും. എന്നാൽ, സ്റ്റീൽ പാത്രങ്ങൾ തൈരിന്റെ ഈ സവിശേഷ ഗുണങ്ങളെ കെടുത്തിക്കളയും.


നാരങ്ങ അടിസ്ഥാനമാക്കിയുള്ള വിഭവങ്ങൾ

സ്റ്റീലും നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രസും തമ്മിൽ നല്ല പൊരുത്തമല്ല ഉള്ളത്. അതിനാൽ നാരങ്ങാകൊണ്ടുള്ള, പുളി ചേർത്ത ഭക്ഷ്യവിഭവങ്ങൾ സ്റ്റീൽ ഡബ്ബയിൽ സൂക്ഷിക്കുന്നത് നല്ലതല്ല. ഈ വിഭവങ്ങൾ ഗ്ലാസിലോ ഗുണമേന്മ കൂടിയ പ്ലാസ്റ്റിക് ജാറിലോ സൂക്ഷിക്കുമ്പോൾ കൂടുതൽ രുചികരമാകും. ഇത് അവയുടെ അസിഡിറ്റിയെ തടസ്സപ്പെടുത്തുന്നുമില്ല.


തക്കാളി ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ

തക്കാളി കൂടുതൽ അടങ്ങിയ ഗ്രേവി വിഭവങ്ങൾ ലോഹമല്ലാത്ത പാത്രങ്ങളിൽ സൂക്ഷിക്കുന്നതാണ് നല്ലത്. തക്കാളിയിലെ സ്വാഭാവിക ആസിഡുകൾ കാലക്രമേണ സ്റ്റീലുമായി പ്രതിപ്രവർത്തിച്ച് വിഭവത്തിന്റെ രുചിയെയും പോഷക ഗുണങ്ങളെയും ബാധിക്കും. സൂക്ഷിച്ചുവെച്ച് കഴിക്കേണ്ടതാ​ണെങ്കിൽ ഒരു സെറാമിക് പാത്രത്തിലോ ഗ്ലാസ് പാത്രത്തിലോ ഇട്ടുവെക്കാം.


പഴങ്ങളും സലാഡുകളും

സ്റ്റീലിൽ സൂക്ഷിച്ചിരിക്കുന്ന പഴങ്ങളോ മിക്സഡ് ഫ്രൂട്ട് സലാഡുകളോ കൂടുതൽ നേരം വച്ചാൽ ഒരു വിചിത്രമായ രുചി നൽകും. പ്രത്യേകിച്ച് വാഴപ്പഴം അല്ലെങ്കിൽ ഓറഞ്ച് പോലുള്ള മൃദുവായ പഴങ്ങൾ ലോഹ പ്രതലവുമായി ചെറുതായി ഇടകലർന്നേക്കാം. എന്നാൽ, വായു കടക്കാത്ത ഗ്ലാസ് പാത്രങ്ങളോ ഭക്ഷ്യ സുരക്ഷിതമായ പ്ലാസ്റ്റിക് ബോക്സുകളോ അവയുടെ ക്രിസ്പി സ്വഭാവവും സ്വാദും നിലനിർത്താൻ സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tomatocurdfoodsPicklestamarindFruit Saladlemonssteel container
News Summary - ​​5 foods you should never store in steel containers​
Next Story