ഇന്ത്യയിലെത്തിയ നാല് വിദേശികൾക്ക് കോവിഡ് പോസിറ്റീവ്
text_fieldsപാട്ന: ചൈനയിൽ കോവിഡ് കേസുകൾ രൂക്ഷമായി വർധിക്കുന്നുവെന്ന റിപ്പോർട്ടുകൾപുറത്തു വരുമ്പോൾ ഇന്ത്യയും ജാഗ്രതയിലാണ്. അതിന്റെ ഭാഗമായി വിദേശികൾക്ക് വിദേശ യാത്ര നടത്തിയവർക്കുമെല്ലാം കോവിഡ് പരിശോധനയും നടത്തുന്നുണ്ട്.
ബിഹാറിലെ ഗയ വിമാനത്താവളത്തിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ നാല് വിദേശ പൗരൻമാർക്ക് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു. ഇതോടെ ഇവരെ നാലുപേരെയും ഹോട്ടലിൽ സമ്പർക്ക വിലക്കിൽ താമസിപ്പിച്ചിരിക്കുകയാണ്.
നാല് വിദേശികളിൽ ഒരാൾ മ്യാൻമർ, തായ്‍ലന്റ്, രണ്ടുപേർ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്ന് വന്നവരാണ്. ഇവർ ബോധ് ഗയ കാണാനായി എത്തിയതാണ്.
അതേസമയം, കോവിഡ് കേസുകൾ വളരെയധികം ഉയരുകയാണെങ്കിൽ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് മോക് ഡ്രിൽ സംഘടിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച മോക് ഡ്രിൽ നടത്താനാണ് ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

