Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഇൻസുലിൻ...

ഇൻസുലിൻ ഉൽപന്നങ്ങൾക്ക്​ 20 മുതൽ 24 ശതമാനം വരെ വിലക്കുറവ്​

text_fields
bookmark_border
ഇൻസുലിൻ ഉൽപന്നങ്ങൾക്ക്​ 20 മുതൽ 24 ശതമാനം വരെ വിലക്കുറവ്​
cancel

കൊച്ചി: സിവിൽ സപ്ലൈസ്​ ഒൗട്ട്​​ലെറ്റുകൾ വഴി വിതരണം ചെയ്യുന്ന ഇൻസുലിൻ ഉൽപന്നങ്ങൾക്ക്​ എം.ആർ.പിയിൽനിന്ന് 20 മുതൽ 24 ശതമാനം വരെ വിലക്കുറവ്​ നൽകും. 50 ശതമാനത്തിൽ കൂടുതൽ മാർജിൻ ലഭിക്കുന്ന മരുന്നുകൾക്ക് പരമാവധി വിൽപനവില പർച്ചേസ്​ വിലയിൽ മാർജിന് 20 മുതൽ 22 ശതമാനം വരെയായി പുനർനിശ്ചയിച്ചു.

ഇൻസുലിൻ ഇതര ഉൽപന്നങ്ങൾ കുറഞ്ഞ ഡിസ്കൗണ്ട് 13 ശതമാനമാക്കി. 50 ശതമാനത്തിൽ കൂടുതൽ മാർജിൻ ലഭിക്കുന്ന മരുന്നുകൾ വാങ്ങൽ വിലയുടെ 25 ശതമാനമായി കുറച്ചു. മെഡിക്കൽ-സർജിക്കൽ ഉപകരണങ്ങൾ എഫ്.എം.സി.ജി ഉൽപന്നങ്ങൾ എന്നിവയുടെ വിലയും കുറച്ചു. 20 ശതമാനം പർച്ചേസ്​ മാർജിൻ ലഭിക്കുന്ന ഉപഭോക്തൃ ഉൽപന്നങ്ങൾക്ക് പർച്ചേസ്​ നിരക്കിൽ അഞ്ചുശതമാനം മാർജിനിൽ വിൽപനവില പുനർനിശ്ചയിച്ചു.

മെഡിക്കൽ ഹോൾസെയിൽ ഡിവിഷൻ സ്വതന്ത്ര പ്രവർത്തനച്ചുമതലയുള്ള മേഖല മെഡിസിൻ ഡിപ്പോയാക്കി ഉയർത്തി. കമ്പനികളുടെ ഏകീകൃത പർച്ചേസ്​ സംവിധാനത്തിൽ കൊണ്ടുവരുന്നതിന്​ കേന്ദ്ര കാര്യാലയത്തിൽ ജനറൽ മാനേജറുടെ നേതൃത്വത്തിൽ മെഡിക്കൽ ഉപദേശകനെ ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്​കരി​െച്ചന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോ ഹൈപർ മാർക്കറ്റും മന്ത്രി സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InsulinCivil Supplies
Next Story