Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തിൽ 20 പേർക്ക് ഷിഗല്ലെ; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട് ജില്ലകളിലായി 20 പേർക്ക് ഷിഗല്ലെ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. തിരുവനന്തപുരം- ആറ്, കൊല്ലം-രണ്ട്, കോഴിക്കോട് -മൂന്ന്, വയനാട്-ഒമ്പത് എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം.
രോഗലക്ഷണങ്ങളെ തുടർന്ന് 514 പേരെ പരിശോധനക്ക് വിധേയമാക്കി. വയനാട്ടിൽ സർക്കാർ-സ്വകാര്യ ആശുപത്രികളിലായി 47പേർ ചികിത്സയിലുണ്ട്. കോഴിക്കോടും തിരുവനന്തപുരത്തും മൂന്നു വീതവും കൊല്ലത്ത് രണ്ടുപേർ വീതവും ആശുപത്രിയിലാണ്. ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷ്യസുരക്ഷ പരിശോധന കർശനമാക്കാൻ നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

