186 കിലോ ഭാരമുള്ള 13കാരന് ഭാരം കുറക്കൽ ശസ്ത്രക്രിയ
text_fieldsഡൽഹിയിലെ ആശുപത്രിയിൽ ഭാരം കുറക്കൽ ശസ്ത്രക്രിയക്ക് വിധേയനായ 186 കിലോയോളം ഭാരമുള്ള 13കാരൻ
ന്യൂഡൽഹി: 186 കിലോയോളം ഭാരമുള്ള 13കാരന് ഡൽഹിയിലെ ആശുപത്രിയിൽ ഭാരം കുറക്കൽ ശസ്ത്രക്രിയ (ബാരിയാട്രിക്) നടത്തി. അമിത വണ്ണത്തെ തുടർന്ന് കുട്ടിക്ക് ശ്വാസംമുട്ടൽ, ഉറക്കത്തിലെ ശ്വാസതടസ്സം, സന്ധിവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു.
ആഗസ്റ്റ് 13ന് സർ ഗംഗാറാം ആശുപത്രിയിൽ ഡോ. തരുണ്‍ മിത്തലിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയക്കുശേഷം കുട്ടിയുടെ ഭാരം 20 കിലോയിലധികം കുറഞ്ഞു. ശ്വാസോച്ഛ്വാസം, കൂർക്കംവലി, ഉറക്കത്തിന്റെ ഗുണനിലവാരം, ചലനശേഷി, സന്ധിവേദന എന്നിവയിൽ പുരോഗതിയുണ്ടായതായി കുടുംബം അറിയിച്ചു.
അടുത്ത 12 മുതൽ 18 മാസത്തിനുള്ളിൽ ഭാരം ഇനിയും കുറയുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ. ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങൾ, പോഷകപരിചരണം, കൃത്യമായ മെഡിക്കൽ പരിശോധന എന്നിവ പാലിക്കുന്നതിനെ ആശ്രയിച്ചായിരിക്കും ദീർഘകാല ഫലം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

