Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യത്ത് 1.59 ലക്ഷം പുതിയ കോവിഡ് രോഗികൾ; 3623 പേർക്ക് ഒമിക്രോൺ
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധ വീണ്ടും കുത്തനെ കൂടി. 24 മണിക്കൂറിനിടെ 1,59,632 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 10.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3.55കോടിയായി.
40863 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ മൊത്തം 3,44,53,603 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 327 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആകെ മരണം 4,83,790 ആയി.
5,90,611പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 27 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 3623 ഒമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്തു. 1409 പേർ ഒമിക്രോണിൽ നിന്ന് മുക്തി നേടി.
രാജ്യത്ത് ഇതുവരെ 151.58 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Next Story

