Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightപുരുഷന്മാരുടെ...

പുരുഷന്മാരുടെ സൗന്ദര്യവർധക ചികിത്സകളിൽ 116 ശതമാനം വർധന; പ്ലാസ്റ്റിക് സർജറികൾ ഇരട്ടിയായി

text_fields
bookmark_border
116 percent increase in male cosmetic treatments
cancel
Listen to this Article

ഒരു ദശാബ്ദത്തിനുള്ളിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയരാകുന്ന പുരുഷന്മാരുടെ എണ്ണം ഇരട്ടിയായി വർധിച്ചുവെന്ന് കണക്കുകൾ. പാരീസിൽ നടന്ന കോസ്മെറ്റിക് മെഡിസിൻ ഇൻഡസ്ട്രിയുടെ വാർഷിക യോഗത്തിൽ പുറത്തിറക്കിയ ഡേറ്റ പ്രകാരം മിഡിൽ ഈസ്റ്റിലെയും ലാറ്റിൻ അമേരിക്കയിലെയും ചെറുപ്പക്കാരായ പുരുഷന്മാർ പ്ലാസ്റ്റിക് സർജറി ചെയ്യാൻ കൂടുതലായി താത്പര്യപ്പെടുന്നതായി വ്യക്തമാക്കുന്നു.

2018 നും 2024 നും ഇടയിൽ ലോകമെമ്പാടുമുള്ള പുരുഷന്മാരിൽ നടത്തിയ സൗന്ദര്യ ശസ്ത്രക്രിയകളുടെ എണ്ണം 95 ശതമാനം വർധിച്ചതായി ഇന്റർനാഷണൽ സൊസൈറ്റി ഓഫ് എസ്തറ്റിക് പ്ലാസ്റ്റിക് സർജറി അറിയിക്കുന്നു.

അതേസമയം ഇൻജക്ഷനുകൾ, ലേസർ തെറാപ്പി, പീലിംഗ് തുടങ്ങിയ ശസ്ത്രക്രിയേതര സൗന്ദര്യവർധക ചികിത്സകൾ 116 ശതമാനം വർധിച്ചു. സ്ത്രീകളുടെ കാര്യമെടുത്താൽ സൗന്ദര്യവർധക ശസ്ത്രക്രിയകൾ 59 ശതമാനവും ചികിത്സകൾ 55 ശതമാനവുമാണ് വർധിച്ചത്.

മിഡിൽ ഈസ്റ്റിലും ലാറ്റിൻ അമേരിക്കയിലും പ്രകടമാകുന്ന ഈ പ്രവണത സാമൂഹിക മാനദണ്ഡങ്ങളിലെ ആഴത്തിലുള്ള പരിവർത്തനത്തെയും പുരുഷന്മാർക്കിടയിൽ സൗന്ദര്യവർധക നടപടിക്രമങ്ങളോടുള്ള വർധിച്ചുവരുന്ന സ്വീകാര്യതയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ഐ.എം.സി.എ.എസ് സമ്മേളനത്തിൽ അവതരിപ്പിച്ച വിശകലന റിപ്പോർട്ടിൽ പറയുന്നു. മുൻ തലമുറകളെ അപേക്ഷിച്ച് വളരെ നേരത്തെ തന്നെ ജെൻ സി തലമുറയും മില്ലേനിയലുകളും കോസ്‌മെറ്റിക് മെഡിസിൻ ഉപയോഗിക്കനാൻ തുടങ്ങിയിട്ടുണ്ട്

പ്ലാസ്റ്റിക് സർജറിക്ക് ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളത് അമേരിക്കയിലാണ്. 2025 ൽ മൊത്തം സർജറികളുടെ 45 ശതമാനവും അമേരിക്കയിലായിരുന്നു. ബോട്ടോക്സിന് ഏറ്റവും കൂടുതൽ ശസ്ത്രക്രിയേതര നടപടിക്രമങ്ങൾ ഉള്ളതും അമേരിക്കയിലാണ്. താൽക്കാലികമായി ചുളിവുകൾ ഇല്ലാതാക്കുന്ന പ്രക്രിയയാണിത്.

2030 ആകുമ്പോഴേക്കും യു.എസ് ജനതയുടെ ഈ പ്രവണത പ്രതിവർഷം അഞ്ച് ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഈ കാലയളവിൽ ഏഷ്യ-പസഫിക് മേഖലയിലെ സൗന്ദര്യവർധക നടപടിക്രമങ്ങൾ ഏഴ് ശതമാനത്തോളം വളരുമെന്ന് വിദഗ്ധർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beautymaleplastic surgeryBotox
News Summary - 116 percent increase in male cosmetic treatments
Next Story