Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightലോ​ക ജ​ന​സം​ഖ്യ​യു​ടെ...

ലോ​ക ജ​ന​സം​ഖ്യ​യു​ടെ 10 ശ​ത​മാ​നം കടുത്ത മോണരോഗങ്ങളുടെ പിടിയിൽ

text_fields
bookmark_border
ലോ​ക ജ​ന​സം​ഖ്യ​യു​ടെ 10 ശ​ത​മാ​നം കടുത്ത മോണരോഗങ്ങളുടെ പിടിയിൽ
cancel

ഒരു വ്യക്തിയുടെ പൊതുവായ ആരോഗ്യനിലയുടെ സൂചകമാണ് ദ​ന്ത ശു​ചി​ത്വ​വും വ​ദ​ന ആ​രോ​ഗ്യ​വും (oral hygiene). വാ​യി​ലെ രോ​ഗ​ങ്ങ​ൾ മി​ക്ക​പ്പോ​ഴും മ​റ്റു രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കും. പ​ല രോ​ഗ​ങ്ങ​ളു​ടെ​യും പ്രാ​ഥ​മി​ക ല​ക്ഷ​ണ​ങ്ങ​ൾ ആ​ദ്യം പ്ര​ക​ട​മാ​കു​ന്ന​ത് വാ​യി​ലാ​യിരിക്കും. പ്രത്യേകിച്ച് പ്രായമായവരിൽ ദന്തരോഗങ്ങളുടെ എണ്ണം വർധിച്ചുവരുന്നുണ്ട്.

മധ്യവയസ്സിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ വായിലെ പല്ലുകളെല്ലാം കൊഴിഞ്ഞുതീരുന്നവരാണ് അധികവും. പല്ലിന്റെയും മോണയുടെയുമെല്ലാം അവസ്ഥ അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ ആരോഗ്യം കണക്കാക്കാൻ സാധിക്കും. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ന​ട​ത്തി​യ ഗ്ലോ​ബ​ൽ ബ​ർ​ഡ​ൻ ഓ​ഫ് ഡി​സീ​സ് പ​ഠ​ന​പ്ര​കാ​രം, ലോ​ക​ത്ത് കോടിക്കണക്കിനാളുകൾ വാ​യി​ലെ രോ​ഗ​ങ്ങ​ൾ കാ​ര​ണം ബു​ദ്ധി​മു​ട്ടു​ന്നു എ​ന്നാ​ണ് ക​ണ​ക്ക്.

ലോ​ക ജ​ന​സം​ഖ്യ​യു​ടെ 10 ശ​ത​മാ​ന​ത്തോ​ളം ക​ടു​ത്ത മോ​ണ​രോ​ഗ​ങ്ങ​ളു​ടെ പി​ടി​യി​ലാ​ണ്. പ​ല ദ​ന്ത​രോ​ഗ​ങ്ങ​ളും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ, പ്ര​മേ​ഹം, അ​ർ​ബു​ദം, അ​മി​ത​വ​ണ്ണം തു​ട​ങ്ങി​യ പ​ക​ർ​ച്ചേ​ത​ര രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്നു. ദ​ന്ത​രോ​ഗ​ങ്ങ​ൾ മി​ക്ക​തും ശ​രി​യാ​യ ആ​രോ​ഗ്യ പ​രി​പാ​ല​ന ശീ​ല​ങ്ങ​ളി​ലൂ​ടെ ത​ട​യാ​ൻ ക​ഴി​യും.

പല്ലിനും വായക്കും ശുചിത്വം വേണം

പ​ല ദ​ന്ത​രോ​ഗ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന കാ​ര​ണം ദ​ന്ത ശു​ചി​ത്വ​മില്ലായ്മയാണ്. അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് ദ​ന്ത​ക്ഷ​യം. പ​ല്ലി​നു മു​ക​ളി​ൽ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന മൃ​ദു​വാ​യ ബാ​ക്ടീ​രി​യ​ൽ നി​ക്ഷേ​പ​ങ്ങളായ പ്ലാ​ഖ് (plaque) കളഞ്ഞില്ലെങ്കിൽ ദന്തക്ഷയത്തിന് കാരണമാകും. പ്ലാ​ഖ് അടിഞ്ഞു കൂടുന്നതുവഴി പ​ല്ലു​ക​ൾ ദ്ര​വി​​ക്കും. ഇ​ത് പ​ല്ലു​പു​ളി​പ്പി​നും വേ​ദ​ന​ക്കും വീ​ക്ക​ത്തി​നും കാ​ര​ണ​മാ​വും. പല്ലുകളിൽ പ്ലാ​ഖ് കൂടുതൽ അടിഞ്ഞു കൂടുന്നതുവഴി മോ​ണ​വീ​ക്ക​ത്തി​നും കാ​ര​ണ​മാ​വും.

മോ​ണ​യി​ലെ വീ​ക്കം, ര​ക്ത​സ്രാ​വം, വേ​ദ​ന തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. ഇ​വക്ക് പ​ല​പ്പോ​ഴും വേ​ദ​ന​യുണ്ടാകില്ല. അ​തി​നാ​ൽ ശ്ര​ദ്ധ നൽകില്ല. താ​മ​സി​യാ​തെ മോ​ണ​വീ​ക്കം പ​ല്ലു​ക​ൾ ഇ​ള​കാ​നും ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കാ​നും ഇ​ട​യാ​ക്കും.

മോണവീക്കവും പ്രമേഹവും

മോ​ണ​വീ​ക്കം പ​ല​പ്പോ​ഴും പ്ര​മേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ഇ​ത് ഇ​ൻ​സു​ലി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തി​നാ​ൽ മോ​ണ​രോ​ഗം ഉ​ള്ള​വ​രി​ൽ പ്ര​മേ​ഹ​ത്തി​ന്റെ തീ​വ്ര​ത കൂ​ടും. മോ​ണ​രോ​ഗം ഒ​രാ​ളി​ൽ പ്ര​മേ​ഹം ഉ​ണ്ടാ​ക്കാ​നു​ള്ള സാ​ധ്യ​ത​യും കൂ​ട്ടും. ശു​ചി​ത്വ​ക്കു​റ​വു​മൂ​ലം അ​പ​ക​ട​കാ​രി​ക​ളാ​യ പ​ല ബാ​ക്ടീ​രി​യ​ക​ളും വാ​യിൽ അടിഞ്ഞുകൂടുകയും ഈ ​രോ​ഗാ​ണു​ക്ക​ൾ ര​ക്ത​ത്തി​ലൂ​ടെ ഹൃ​ദ​യ​ത്തി​ലെ​ത്തി എ​ൻ​ഡോ​കാ​ർ​ഡൈ​റ്റി​സ് പോ​ലു​ള്ള മാ​ര​ക​രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​വു​ക​യും ചെ​യ്യും.

പു​ക​യി​ല വേ​ണ്ട

പു​ക​യി​ല​ക​ളു​ടെ​യും വെ​റ്റി​ല മു​റു​ക്കി​ന്റെ​യും മ​ദ്യ​ത്തി​ന്റെ​യും ഉ​പ​യോ​ഗം​ ദ​ന്ത​ശു​ചി​ത്വ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ഘ​ട​കമാണ്. ഇ​ത്ത​രം ശീ​ല​ങ്ങ​ൾ അ​ർ​ബു​ദ​ത്തി​നു​വ​രെ കാ​ര​ണ​മാ​കും. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ണു​ന്ന അ​ർ​ബു​ദം വാ​യി​ലെ അ​ർ​ബു​ദ​മാ​ണ്.

ആ​കെ അ​ർ​ബു​ദ രോ​ഗി​ക​ളി​ൽ 30 ശ​ത​മാ​നം പേ​ർ​ക്കും വ​ദ​നാ​ർ​ബു​ദ​മാ​ണ്. പു​ക​യി​ല​യു​ടെ ഉ​പ​യോ​ഗ​മാ​ണ് അ​തി​ന് പ്ര​ധാ​ന കാ​ര​ണം.

ശീലമാക്കാം ഇവ

ദന്തശുചിത്വം ഉറപ്പാക്കാനുള്ള പ്രധാന ശീലം ശ​രി​യാ​യി ബ്ര​ഷ് ചെ​യ്യ​ലാ​ണ്. ദി​വ​സ​വും ര​ണ്ടു​നേ​രം ര​ണ്ടു മി​നി​റ്റ് വീ​തം ബ്ര​ഷ് ചെ​യ്യ​ണം. ദി​വ​സ​ത്തി​ൽ ഒ​രു നേ​ര​മെ​ങ്കി​ലും ഫ്ലോ​സി​ങ് ശീ​ല​മാ​ക്കണം. അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ മൗ​ത്ത് വാ​ഷ് ഉ​പ​യോ​ഗി​ക്കാം. അ​വ തു​ട​ർ​ച്ച​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​ഭി​ല​ഷ​ണീ​യ​മ​ല്ല. പ​ഞ്ച​സാ​ര അ​ട​ങ്ങി​യ​തും പ​ല്ലി​ൽ ഒ​ട്ടി​പ്പി​ടി​ക്കു​ന്ന​തു​മാ​യ ഭ​ക്ഷ​ണ​ങ്ങ​ളും പാ​നീ​യ​ങ്ങ​ളും ഒ​ഴി​വാ​ക്കാൻ ശ്രദ്ധിക്കണം.

നാ​രു​ക​ളും ഇ​ല​ക​ളും അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കണം. പു​ക​വ​ലി, മു​റു​ക്ക് തു​ട​ങ്ങി​യ ശീ​ല​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ർ​ത്തു​ക. പ​ല്ലു​ക​ളു​ടെ ശു​ചി​ത്വ​ക്കു​റ​വ് മ​റ്റു പ​ല രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കുമെന്ന് ഓർക്കുക.

ഇലക്ട്രിക് ടൂത്ത് ബ്രഷ് ഉപയോഗിക്കാം

പല്ലുകളിലും പല്ലുകൾക്കിടയിലും അഴുക്ക് അടിയുന്നത് തടയാൻ എളുപ്പത്തിൽ സഹായിക്കുന്നവയാണ് ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ. മോണ​രോഗം അടക്കം വായിൽ കാണുന്ന രോഗങ്ങളെ ചെറുക്കാൻ ഇവയുടെ ഉപയോഗത്തിലൂടെ കഴിയും. മുതിർന്നവർക്ക് പ്രത്യേകിച്ച് പാർക്കിൻസൺസ്, കാർപൽ ടണൽ സിൻഡ്രോം, ആർത്രൈറ്റിസ്, സ്ട്രോക്ക് ബാധിതർ, കൈകൾ അധികം അനക്കാനോ അധികം ശക്തിയെടുക്കാനോ പ്രയാസമുള്ളവർ, ചലന ശേഷിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളുള്ളവർ തുടങ്ങിയവർക്ക് ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ എളുപ്പത്തിൽ ഉപയോഗിക്കാം.

പല്ലുകൾ വൃത്തിയാക്കാനും ആരോഗ്യത്തോടെ സംരക്ഷിക്കാനും വേഗമേറിയ മാർഗം കൂടിയാണ് ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ. രണ്ട് മിനിറ്റ് സമയ ദൈർഘ്യം സെറ്റ് ചെയ്ത് ഇവ ഉപയോഗിക്കാൻ സാധിക്കും. അമിത ശക്തിയെടുത്ത് പല്ല് തേക്കുന്നത് തടയാനായി സെൻസറുകളും ഈ ബ്രഷിലുണ്ടാകും. മൂന്നുമാസം കൂടുമ്പോൾ ബ്രഷിന്റെ ഹെഡ് മാറ്റിവെക്കാൻ ശ്രദ്ധിക്കണം. ബാറ്ററി ചാർജ് ചെയ്താണ് ബ്രഷ് ഉപയോഗിക്കുക. സാധാരണ ബ്രഷുകളെ അപേക്ഷിച്ച് വില കൂടുതലാണ് ഇവക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Global Burden of DiseaseOral hygiene
News Summary - 10 percent of the world's population suffers from severe gum disease
Next Story