Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Swab Collection
cancel

കൊറോണയുടെ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ചേർന്ന 'ഡെൽറ്റക്രോൺ' സ്ഥിരീകരിച്ചതായി ഗവേഷകർ

text_fields
bookmark_border

നിക്കോഷ്യ: സൈപ്രസിൽ കൊറോണ വൈറസി​ന്‍റെ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ചേർന്ന പുതിയ വകഭേദം കണ്ടെത്തി. ഡെൽറ്റക്രോൺ എന്ന് പേരിട്ടിരിക്കുന്ന വകഭേദം 25 പേർക്ക് സ്ഥിരീകരിച്ചു.

വകഭേദത്തി​ന്‍റെ തീവ്രതയും വ്യാപന​ശേഷിയും തിരിച്ചറിയാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് സൈപ്രസ് സർവകലാശാലയിലെ പ്രഫസർ ലിയോൺഡിയോസ് കോസ്​ട്രിക്കസ് പറഞ്ഞു.

'നിലവിൽ ഇവിടെ ഡെൽറ്റയും ഒമി​ക്രോണും വ്യാപിക്കുന്നുണ്ട്. ഇവ രണ്ടും ചേർന്നതാണ് പുതിയ വകഭേദം. ​ഡെൽറ്റ ജീനോമിനുള്ളിൽ ഒമിക്രോണി​ന്‍റെ ജനറ്റിക് സിഗ്നേച്ചറുകൾ ക​ണ്ടെത്തിയതിനാലാണ് ഡെൽറ്റക്രോൺ എന്ന പേരു നൽകിയത്' -അദ്ദേഹം പറയുന്നു. കൂടുതൽ പരിശോധനക്കായി സാമ്പിളുകൾ ഗിനൈഡിലേക്ക് അയച്ചതായി അവർ അറിയിച്ചു. അതേസമയം, ഡെൽറ്റക്രോൺ ഇതുവരെ അന്താരാഷ്ട്ര ആരോഗ്യ സംഘടനകൾ അംഗീകരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New Strain That Combines Delta And Omicron Deltacron, Found In Cyprus
Next Story