ചെവി ചൊറിയുന്നുണ്ടോ, ഇത്​ പരീക്ഷിച്ചു നോക്കൂ...

15:25 PM
03/12/2018
Itchy-Ears.

ചെവി കടിച്ചിട്ട്​ വയ്യ എന്ന്​ പരാതിപ്പെടാത്തവർ ഉണ്ടാകില്ല. ചെവി ചൊറിയു​േമ്പാൾ കൈയിൽ കിട്ടുന്ന വസ്​തു അത്​ ബഡ്​സ്​ ആക​െട്ട, സേഫ്​റ്റി പിന്നോ ഹെയർപിന്നോ പേനയോ ആക​െട്ട ചെവിയിലിട്ട്​ തിരിക്കലും ചെവിതോണ്ടി എടുത്ത്​ ചൊറിയലുമെല്ലാം എല്ലാവരും പരീക്ഷിച്ച്​ മടുത്തിരിക്കും. ഇതൊന്നും ചെയ്യാൻ പാടില്ലെന്ന്​ അറിയുന്നവരും ചെവി ചൊറിയുന്നതി​​െൻറ അസ്വസ്​ഥത കൂടു​േമ്പാൾ എല്ലാം പരീക്ഷിക്കുകയും അതി​​െൻറ സുഖം അനുഭവിക്കുകയും ചെയ്യും. പലപ്പോഴും ചെവിക്കുള്ളിൽ മുറിവുണ്ടാകുന്നതിനും അണുബാധക്കും ഇത്​ ഇടവരുത്തും. മുതിർന്നവരെ കണ്ട്​ കുട്ടികൾ അനുകരിക്കുന്നതും അപകടകരമാണ്​. 

ചെവിക്കുള്ളിൽ ചെറിയ രോമങ്ങളുണ്ട്​. ചിലരിലെ രോമങ്ങൾ സെൻസിറ്റിവിറ്റി കൂടിയതായിരിക്കും. അവ ചെറിയ പൊടി പടലങ്ങൾ പറ്റു​േമ്പാഴേക്കും അസ്വസ്​ഥമാകും. ഇതാണ്​ ഇടക്കിടെ ചൊറിച്ചിൽ അനുഭവപ്പെടുന്നതി​​െൻറ പ്രധാനകാരണം. വരണ്ട ത്വക്ക്​ ഉള്ളവർക്കും ചെവി ചൊറിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട്​. 

ചെവി ചൊറിച്ചിലിന്​ എന്തു ചെയ്യും?
ചെവി കടി അവസാനിപ്പിക്കാൻ ചില വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാവുന്നതാണ്​. 

  • കറ്റാർ വാഴ

കറ്റാർവാഴക്കുള്ളിലെ ജെൽ എടുക്കുക. ​തല ചെരിച്ചു പിടിച്ച്​ മൂന്ന്​ നാലു തുള്ളി ജെൽ ചെവിക്കുള്ളിൽ ഇറ്റിക്കുക. അൽപ്പ സമയം അത്​ ചെവിക്കുള്ളിൽ തങ്ങാൻ അനുവദിക്കുക. ആന്തരിക കർണത്തിലെത്തുന്ന കറ്റാർ വാഴ ജെൽ അവി​ടത്തെ പിഎച്ച്​ ലെവൽ സാധാരണ നിലയിലാക്കാൻ സഹായിക്കും. കൂടാതെ ചെവിയിലെ വരണ്ട ത്വക്കിലെ എണ്ണമയമുള്ളതാക്കുകയും ചൊറിച്ചിലും അസ്വസ്​ഥതകളും മാറ്റുകയും ചെയ്യും. 

  • ഇഞ്ചി

ഇഞ്ചി അണുനാശക സ്വഭാവമുള്ളതാണ്​. അതുകൊണ്ട്​ ത​െന്ന ഇത്​ ചെവിവേദനയും ചൊറിച്ചിലും മാറ്റും. ഇഞ്ചിനീര്​ നേരിട്ട്​ ചെവിയിലേക്ക്​ ഒഴിക്കരുത്​. മറിച്ച്​ ബാഹ്യകർണ്ണത്തിൽ ഒഴിക്കാം. 

  • ഒായിൽ

പല ഒായിലുകളും ചെവി ചൊറിച്ചിലിന്​ ശമനം നൽകുന്നതാണ്​. വെളിച്ചെണ്ണ, വെജിറ്റബിൾ ഒായിൽ, ഒലീവ്​ ഒായിൽ, ടീ ട്രീ ഒായിൽ എന്നിവ ഉദാഹരണങ്ങളാണ്​. ഒരു സ്​പൂൺ ഒായിൽ എടുത്ത്​ അൽപ്പം ചൂടാക്കുക. സഹിക്കാവുന്നത്ര മാത്രമേ ചൂടാക്കാവൂ.  ഒരു ഡ്രോപ്പറിൽ ചൂടാക്കിയ ഒായിൽ എടുത്ത്​ തല ചെരിച്ചു പിടിച്ച്​ ചെവിയിൽ ഇറ്റിക്കാം. രണ്ടു മിനുട്ടിന്​ ശേഷം തല നേരെയാക്കി ഒായിൽ കളയാം. കൂടുതൽ ഉ​െണ്ടങ്കിൽ തുടച്ചു കളയാവുന്നതാണ്​. 

  • വെളുത്തുള്ളി

വെളുത്തുള്ളി ചതച്ച്​ ചൂടാക്കിയ എണ്ണയിലോ അല്ലെങ്കിൽ എള്ളെണ്ണയിലോ അൽപ്പ നേരം കുതിർത്ത്​ വെക്കുക. എണ്ണയിൽ നിന്ന്​ വെളുത്തുള്ളി അരിച്ചെടുക്കുക. ശേഷം എണ്ണ കർണ്ണ നാളത്തിൽ ഒഴിക്കാം. ഇത്​ ചെവി ​െചാറിച്ചിലിന്​ ഏറ്റവും നല്ല പരിഹാര മാർഗമാണ്​. 


 

Loading...
COMMENTS