ചുമ മാറ്റാൻ പൈനാപ്പിൾ

16:01 PM
18/11/2018
Pineapple

കഫക്കെട്ടും ചുമയും തൊണ്ടവേദനയും അനുഭവിക്കാത്തവർ ഉണ്ടാകില്ല. മഞ്ഞുകാലമായതോടെ ചുമയും കഫക്കെട്ടും കലശലായിരിക്കുകയാണ്​. ഇവക്ക്​ രണ്ടിനും ഫലപ്രദമായ വീട്ടുവൈദ്യവുമുണ്ട്​. അവ എന്താണെന്ന്​ നോ​ക്കാം. 

തേൻ
തേൻ തൊണ്ടവേദനക്ക്​ ഫലപ്രദമാണെന്ന്​ എല്ലാവർക്കുമറിയാം. ചുമക്കും ഇത്​ ഗണകരമാണെന്ന്​ കണ്ടെത്തിയിട്ടുണ്ട്​.  അൽപ്പം നാരങ്ങ നീർ ചേർത്ത ചെറു ചൂടുവെള്ളത്തിൽ രണ്ട്​ ടീസ്​പൂൺ തേൻ ചേർത്ത്​ കഴിക്കാം. അല്ലെങ്കിൽ ഒരു സ്​പൂൺ നിറ​െയ തേൻ മാത്രമെടുത്ത്​ കഴിക്കുകയുമാകാം. 

ബ്രൊമെലെയ്​ൻ
പൈനാപ്പിൾ ചുമക്ക്​ പരിഹാരമാണെന്ന്​ അറിയാമോ? പൈനാപ്പിളി​​െൻറ എസൻസ്​ ആയ ​ബ്രൊമ​ലെയ്​നാണ്​ ചുമയെ തുരത്താൻ സഹായിക്കുന്നത്​. 
പൈനാപ്പിൾ കഷണങ്ങളായി കഴിക്കുകയോ 3.5 ഒൗൺസ്​ ​ഫ്രഷ്​ പൈനാപ്പിൾ ജ്യൂസ്​ കുടിക്കുകയോ ആകാം. 

പുതിയിന
വീട്ടിൽ ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്നതും ചുമക്കും കഫക്കെട്ടിനും പരിഹാരം നൽകുന്നതുമായ ജഒന്നായ പുതിയിന ഇല. പുതിയിനയിലടങ്ങിയ ​െമന്തോളാണ്​ കഫക്കെട്ടിന്​ പരിഹാരം നൽകുന്നത്​. 

പുതിയിന ചായ കുടിക്കുകയോ ആവി പിടിക്കുകയോ ചെയ്യാം. ആവിപിടിക്കുന്നതിനായി പെപ്പർമിൻറ്​ ഒായിി​​െൻറ രണ്ടോ മൂന്നോ തുള്ളി ചൂടുവെള്ളത്തിലേക്ക്​ ഇറ്റിക്കുക. തലവഴി തുണിയിട്ട്​ മൂടി ​ഇൗ വെള്ളത്തി​​െൻറ ആവി​ കൊള്ളുന്ന വിധം ശ്വാസമെടുക്കുക. 

ഉപ്പുവെള്ളം കവിൾക്കൊള്ള​ുക
ഏറ്റവും എളുപ്പമുള്ള വിദ്യയാണിത്​. എട്ട്​ ഒൗൺസ്​ ചൂടുവെള്ളത്തിൽ അരടീസ്​പൂൺ ഉപ്പു ​േചർക്കുക. ഇൗ വെള്ളം കവിൾ​ക്കൊള്ളുന്നത്​ ചുമക്കും കഫക്കെട്ടിനും തൊണ്ടവേദനക്കും ആശ്വാസം നൽകും. എന്നാൽ ആറു വയസിനു താഴെയുള്ള കുട്ടികൾക്ക്​ ഇത്​ നല്ലതല്ല. അവർക്ക്​ മറ്റ്​ മാർഗങ്ങൾ തേടാവുന്നതാണ്​. 

Loading...
COMMENTS