കുരുമുളക്​ പൊന്നാണ്​

14:52 PM
17/08/2018
Pepper

പ​ല​രും ദി​വ​സം തു​ട​ങ്ങു​ന്ന​ത്​ ചാ​യ, കാ​പ്പി എ​ന്നി​വ​യി​ൽ നി​ന്നാ​ണ്. എ​ന്നാ​ൽ, ആ​രോ​ഗ്യ​ക​ര​മാ​യ​ത്​ ദി​വ​സ​വും ഒ​രു ഗ്ലാ​സ് വെ​ള്ള​ത്തി​ല്‍നി​ന്നും ശീ​ല​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​താ​ണ്. അതും ചൂ​ടു​വെ​ള്ള​മാ​യാ​ല്‍ കൂ​ടു​ത​ല്‍ ന​ല്ല​ത്. ഇ​നി അ​ൽ​പം കു​രു​മു​ള​കു​പൊ​ടി ചേ​ര്‍ത്ത​തോ  അ​ല്ലെ​ങ്കി​ൽ  കു​രു​മു​ള​കി​ട്ടു തി​ള​പ്പി​ച്ച ഒ​രു ഗ്ലാ​സ് വെ​ള്ള​മാ​യാ​ലോ ആ​രോ​ഗ്യ ഗു​ണ​ങ്ങ​ള്‍ ഇ​ര​ട്ടി​യാ​കു​മെ​ന്നാ​ണ്​ വിദഗ്​ധർ പ​റ​യു​ന്ന​ത്. വെ​റും​വ​യ​റ്റി​ല്‍ ദി​വ​സ​വും ഇ​ത് ഒ​രു ഗ്ലാ​സ് ശീ​ല​മാ​ക്കു​ന്ന​തു കൊ​ണ്ടു​ള്ള ആ​രോ​ഗ്യ​പ​ര​മാ​യ ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​റി​യാം. 

  • ശ​രീ​ര​ത്തി​ന് പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കും.​ കോ​ള്‍ഡ്, ചു​മ പോ​ലെ അ​ല​ര്‍ജി സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​ക​റ്റിനി​ര്‍ത്തു​ന്നു.​
  • ശ​രീ​ര​ത്തി​ലെ ഈ​ര്‍പ്പം നി​ലനി​ര്‍ത്താ​നു​ള്ള പ്ര​ധാ​ന​പ്പെ​ട്ട ഒ​രു വ​ഴി​യാ​ണ് കു​രു​മു​ള​കി​ട്ട വെ​ള്ളം.​ ശ​രീ​ര​ത്തി​ലെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍ക്ക് വെ​ള്ള​ത്തി​െ​ൻ​റ കു​റ​വു കാ​ര​ണ​മു​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​കി​ല്ല.​
  • വ​യ​റും ത​ടി​യും കു​റ​ക്കാ​ന്‍ ശ്ര​മിക്കുന്ന​വ​ര്‍ക്ക് ചെ​യ്യാ​വു​ന്ന ന​ല്ലൊ​രു വ​ഴി​യാ​ണ് കു​രു​മു​ള​കി​ട്ട വെ​ള്ളം. ച​ര്‍മകോ​ശ​ങ്ങ​ള്‍ക്ക് ഈ​ര്‍പ്പം ന​ല്‍കു​ന്ന​തു വ​ഴി​യാ​ണ് ച​ര്‍മ​സൗ​ന്ദ​ര്യ​ത്തി​ന് സ​ഹാ​യി​ക്കു​ന്ന​ത്. 
  • ര​ക്ത​ധ​മ​നി​ക​ളി​ല്‍ അ​ടി​ഞ്ഞുകൂ​ടു​ന്ന കൊ​ള​സ്‌​ട്രോ​ള്‍ നീ​ക്കി ര​ക്ത​പ്ര​വാ​ഹം ശ​ക്ത​മാ​കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. 
  • കു​രു​മു​ള​ക് ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ നാ​വി​ലെ ര​സ​മു​കു​ള​ങ്ങ​ള്‍ ഉ​ദ​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ ഹൈ​ഡ്രോ​ക്ലോ​റി​ക് ആ​സി​ഡ് ഉ​ൽപാ​ദി​പ്പി​ക്കാ​ന്‍ പ്രേ​ര​ണ ന​ൽകും. ഈ ​ആ​സി​ഡ് പ്രോ​ട്ടീ​നു​ക​ളെ​യും മ​റ്റ് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളെ​യും ദ​ഹി​പ്പി​ക്കാ​ന്‍ അ​നി​വാ​ര്യ​മാ​ണ്. ഇ​തി​ല്ലെ​ങ്കി​ല്‍ വാ​യു​ക്ഷോ​ഭം, ദ​ഹ​ന​മി​ല്ലാ​യ്മ, മ​ല​ബ​ന്ധം, അ​തി​സാ​രം, അ​സി​ഡി​റ്റി എ​ന്നി​വ​യൊ​ക്കെ​യു​ണ്ടാ​കും. കു​രു​മു​ള​ക് ക​ഴി​ക്കു​ന്ന​ത് വ​ഴി ഈ ​പ്ര​ശ്ന​ങ്ങ​ളെ​യെ​ല്ലാം അ​തി​ജീ​വി​ക്കാം. ഇ​തി​നാ​യി ഒ​രു ടേ​ബ്​ൾസ്​പൂ​ണ്‍ പു​തി​യ​താ​യി പൊ​ടി​ച്ച കു​രു​മു​ള​ക് പാ​ച​ക​ത്തി​നി​ടെ ഭ​ക്ഷ​ണ​ത്തി​ല്‍ ചേ​ര്‍ക്കു​ക. ഇ​തുവ​ഴി ഭ​ക്ഷ​ണം രു​ചി​ക​ര​വും അ​തോ​ടൊ​പ്പം ഉ​ദ​ര​ത്തി​ന് ആ​രോ​ഗ്യ​പ്ര​ദ​വു​മാ​കും.
Loading...
COMMENTS