മുടി കൊഴിയുന്നുണ്ടോ? പരിഹാരമുണ്ട്​...

16:29 PM
08/04/2018
Hair-Loss

ഇടതൂർന്ന മുടി ഇഷ്​ടപ്പെടാത്ത പെൺകുട്ടികളില്ല. പലരും മുടി വളരാനുള്ള നിരവധി ഉത്​പന്നങ്ങ​ൾ ഉപയോഗിച്ച്​ മടുത്തവരായിരിക്കും. മുടി വളരുന്നില്ല എന്നു മാത്രമല്ല, ഉള്ളത്​ ​െകാഴിഞ്ഞു പോകുന്നു എന്നതാവും​ പലരുടെയും സങ്കടം. 

മുടി വളരുന്നതും കൊഴിയുന്നതും പാരമ്പര്യമാണെന്ന്​ പറയുന്നവരുമുണ്ട്​. എന്നാൽ മുടി​യുടെ വളർച്ചയിൽ ഭക്ഷണത്തിനും പങ്കുണ്ട്​. മുടിയെ എണ്ണയിട്ടും മറ്റും പരിരക്ഷിക്കു​േമ്പാഴും പുറമെയുള്ള സംരക്ഷണം പോലെ തന്നെ ഉള്ളിൽ നിന്നും സംരക്ഷണം ആവശ്യമാ​െണന്ന്​ ഒാർക്കണം. 

മുടിയുടെ ആരോഗ്യത്തിനും വളർച്ചക്കും സഹായിക്കുന്ന ചില ഭക്ഷണ പദാർഥങ്ങളുണ്ട്​. ദിവസവും ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത്​ മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ സഹായിക്കും. അത്തരം ചില ഭക്ഷണപദാർഥങ്ങളെ പരിചയപ്പെടാം. 

ചീര

Spinach


ചീര​ മുടിയുടെ ആരോഗ്യത്തിന്​ വളരെ നല്ലതാണ്​. ഇരുമ്പ്​, വൈറ്റമിൻ എ, സി, പ്രോട്ടീൻ എന്നിവയുടെ നല്ല ഉറവിടമാണ്​ ചീര​. മുടി കൊഴിച്ചിലി​​െൻറ പ്രധാന കാരണം ഇരുമ്പംശം കുറയുന്നതാണ്​. ഇരുമ്പ്​ സത്ത്​ കൂടുതൽ ഉണ്ടെന്നതു മാത്രമല്ല, മുടിക്ക്​ പ്രകൃതിദത്ത സംരക്ഷണം നൽകുന്ന സെബവും ചീര അടങ്ങിയിരിക്കുന്നു. കൂടാതെ, ഒമേഗ-3 ആസിഡ്​, മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം എന്നിവയും  അടങ്ങിയിട്ടുണ്ട്​. 

മുട്ടയും പാലുൽപ്പന്നങ്ങളും 
മുടി വളരുന്നതിനും കട്ടികൂടുന്നതിനും മുട്ടയും പാലുത്​പന്നങ്ങളും സഹായിക്കും. പാൽ, കട്ടിത്തൈര്​, മുട്ട എന്നിവയിൽ പ്രോട്ടീൻ, വൈറ്റമിൻ B12, ഇരുമ്പ്​, സിങ്ക്​, ഒമേഗ 6 ഫാറ്റി ആസിഡ്​ എന്നിവ അടങ്ങിയിരിക്കുന്നു. പാലുത്​പന്നങ്ങൾ മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന  വിറ്റാമിൻ B7​​െൻറ കലവറ കുടിയാണ്​. ​

വാൽനട്​സ്​

Walnuts


മുടികൊഴിച്ചിൽ തടയാൻ വാൽനട്​സ്​ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. ബ​േയാടിൻ, വിറ്റാമിൻ B1, B6, B9, വൈറ്റമിൻ ഇ, പ്രോട്ടീൻ, മഗ്​നീഷ്യം എന്നിവ ധാരാളമായി ഇവയിൽ അടങ്ങിയിരിക്കുന്നു. ഇവ തലയോട്ടിയിൽ ​പോഷകങ്ങളെത്തിച്ച്​ മുടിയെ സംരക്ഷിക്കുന്നു. 

പേരക്ക
മുടി ബലം കുറയുന്നതും പൊട്ടുന്നതും തടയാൻ വിറ്റാമിൻ സി സഹായിക്കും. പേരക്ക വിറ്റാമിൻ സിയുടെ കലവറയാണ്​. പേരയിലും വിറ്റാമിൻ സിയും ബിയും ധാരാളമായി അടങ്ങിയിട്ടുണ്ട്​. 

തുവരപരിപ്പ്

lentiles


മുടിയുടെ ആരോഗ്യത്തിന്​ അത്യന്താപേക്ഷിതമായ പ്രോട്ടീൻ, ഇരുമ്പ്​, സിങ്ക്​, ബ​േയാടിൻ എന്നിവ തുവരപ്പരിപ്പിൽ ധാരാളം അടങ്ങിയിട്ടുണ്ട്​. ഇവ കൂടാതെ ഫോളിക്​ ആസിഡും ഉണ്ട്​. ചുവന്ന രക്​താണുക്കളുടെ ആരോഗ്യത്തിന്​ ഫോളിക്​ ആസിഡ്​ ആവശ്യമാണ്​. ആരോഗ്യകരമായ ചുവന്ന രക്​താണുക്കൾ തലയോട്ടിയിലു​ം ചർമത്തിലും വേണ്ടത്ര ഒാക്​സിജ​െനത്തിച്ച് ശരീരത്തി​​െൻറ ആരോഗ്യം സംരക്ഷിക്കുന്നു. 

ബാർലി
വൈറ്റമിൻ ഇയും ഇരുമ്പും കോപ്പറും ധാരാളം അടങ്ങിയ ബാർലി കഴിക്കുന്നത്​ മുടി​െകാഴിച്ചിൽ തടയും. 

ചിക്കൻ

Chicken


​​മുടി രൂപപ്പെടുന്നത്​ പ്രോട്ടീനുകൾ കൊണ്ടാണ്​. പ്രോട്ടീൻ കലവറയായ കോഴിയിറച്ചി കഴിക്കുന്നത്​ മുടിയുടെ വളർച്ചയെ സഹായിക്കുന്നു. 

കാരറ്റ്​
വൈറ്റമിൻ എ അടങ്ങിയ കാരറ്റ്​ കണ്ണിന്​ മാത്രമല്ല മുടിക്കും നല്ലതാണ്​. ഇത്​ മുടിയെ സംരക്ഷിക്കുകയും മുടിപൊട്ടുന്നതിൽ നിന്ന്​ തടയുകയും ചെയ്യും. മധുരക്കിഴങ്ങും വിറ്റാമിൻ എയുടെ കലവറയാണ്​. 

ശക്​തിയേറിയ ​െവയിലേൽക്കുന്നതും മലിനീകരണവും കെമിക്കൽ ഉത്​പന്നങ്ങളുടെ സ്​ഥിര ഉപയോഗവും മുടിയെ നശിപ്പിക്കും. 

Loading...
COMMENTS