ഭാരം കുറക്കാൻ ജപ്പാനീസ്​ വാട്ടർ തെറാപ്പി

16:31 PM
04/04/2018
Water

വെള്ളം നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്​. ശരീരത്തിലെ വിഷവസ്​തുക്ക​െള പുറംതള്ളാൻ എട്ടു മുതൽ പത്തു ഗ്ലാസ്​ വെള്ളം വരെ ദിവസവും കുടിക്കണമെന്നാണ്​ വിദഗ്​ധാഭിപ്രായം. ചെറുചൂടുവെള്ളത്തിൽ നാരങ്ങ നീരും തേനും ചേർത്ത്​ കുടിച്ചുകൊണ്ട്​ ദിവസം തുടങ്ങുന്നതാണ്​ നല്ലതെന്ന്​ ചില ന്യൂട്രീഷ്യൻമാർ അഭിപ്രായപ്പെടുന്നു. 

ജപ്പാനിലും ആളുകൾ ആരോഗ്യവാൻമാരും അമിതഭാരമില്ലാത്തവരുമായിരിക്കാൻ വേണ്ടി വാട്ടർ തെറാപ്പിയാണ്​ ശീലിക്കുന്നത്​. ചെറിയ വഴികളിലൂടെ ആരോഗ്യം കാത്തു സൂക്ഷിക്കാൻ ഇത്​ സഹായിക്കും. നിത്യ ജീവിതത്തിലെ വെള്ളത്തി​​െൻറ ഉപയോഗം ആരോഗ്യസംരക്ഷണത്തിനു കൂടി പ്രയോജനപ്പെടുത്തുന്നത്​ എങ്ങനെ എന്നാണ്​ ജപ്പാനീസ്​ വിദ്യ പറയുന്നത്​. 

ജപ്പാൻ വാട്ടർ തെറാപ്പി
അന്നനാളമാണ്​ ഒരുവിധം പ്രശ്​നങ്ങളുടെ​െയല്ലാം കാരണക്കാരൻ. ജപ്പാനീസ്​ വാട്ടർ തെറാപ്പി നിങ്ങളുടെ ആമാശയത്തെ കഴുകി വൃത്തിയാക്കി ദഹനത്തെ സുഗമമാക്കും. ജപ്പാ​​െൻറ പരമ്പരാഗതമായ ചികിത്​സാ വിധിയിൽ ഉണർന്നയുടൻ വെള്ളം കുടിക്കാനാണ്​ ആവശ്യപ്പെടുന്നത്​. പുലർച്ചെയുള്ള ഇൗ സമയം സുവർണ മണിക്കൂറുകൾ എന്നാണ്​ അറിയപ്പെടുന്നത്​. ഇൗ സമയത്ത്​ വെള്ളം കുടിക്കുന്നത്​ ഭാരം കുറക്കുകയും ദഹനം സുഗമമാക്കുകയും മാത്രമല്ല, പല ആരോഗ്യ പ്രശ്​നങ്ങൾക്കും ശമനമുണ്ടാക്കുമെന്നും ജപ്പാൻ വൈദ്യം പറയുന്നു. 

ജപ്പാൻ വാട്ടർ തെറാപ്പിയിലെ നിർദേശങ്ങൾ

  • രാവിലെ ഉറക്കമെഴുന്നേറ്റ ഉടൻ നാലു മുതൽ ആറു ഗ്ലാസ്​ വെള്ളം കുടിക്കുക. ഒാരോ ഗ്ലാസ്​ വെള്ളവും 160 മുതൽ 200 മില്ലി ലിറ്റർവരെ ഉണ്ടായിരിക്കണം. ഇളം ചൂട്​ വെള്ളം കുടിക്കുന്നതാണ്​ നല്ലത്​. വേണമെങ്കിൽ വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞു ചേർക്കാം. 
  • വെള്ളം കുടിച്ച ശേഷം പല്ലു തേക്കാം. അടുത്ത 45 മിനുട്ടിനുള്ളിൽ മറ്റൊന്നും തിന്നുകയോ കുടിക്കുകയോ അരുത്​. അതിനു ശേഷം പതിവ്​ ദിനചര്യയാകാം. 
  • ഒരു ദിവസം പലതവണ നാം ഭക്ഷണം കഴിക്കാറുണ്ട്​. എന്നാൽ എപ്പോഴായാലും ഭക്ഷണശേഷം രണ്ടു മണിക്കൂർ എങ്കിലും കഴിയാതെ വെള്ളം കുടിക്കരുത്​.  
  • പ്രായമായവരും തുടക്കക്കാരും ദിവസേന ഒരു ഗ്ലാസ്​ വെള്ളം കുടിച്ച്​ തുടങ്ങുക. പിന്നീട്​ പടിപടിയായി ​െവള്ളത്തി​​െൻറ അളവ്​ വർധിപ്പിക്കാം. 
  • ഒറ്റയടിക്ക്​ നാലോ ആറോ ഗ്ലാസ്​ വെള്ളം കുടിക്കാൻ സാധിക്കാത്തവർ ഒാരോ ഗ്ലാസ്​ വെള്ളത്തിനും ശേഷവും രണ്ടു മിനുട്ട്​ ഇടവേള നൽകുക. 
  • ഇൗ ദിനചര്യ നിത്യ ജീവിതത്തിൽ പതിവാക്കിയാൽ ആരോഗ്യകരമായ ജീവിതം നയിക്കാനാകുമെന്ന്​ ജപ്പാനീസ്​ വാട്ടർ തെറാപ്പി പറയുന്നു​. 

ആരോഗ്യകരമായ ജീവിതത്തിന്​ ജപ്പാൻ വാട്ടർ തെറാപ്പിയിൽ ചില കാര്യങ്ങൾ കൂടി സൂചിപ്പിക്കുന്നുണ്ട്​. അവ എന്തെന്ന്​ നോക്കാം. 

  1. ദിവസവും ഒരു മണിക്കൂറെങ്കിലും നടക്കുക. ശരീരത്തി​​െൻറ മെറ്റാബോളിസം ത്വരിതപ്പെടുത്താൻ അത്​ ഉപകരിക്കും. 
  2. ദിവസവും രാത്രി കിടക്കുന്നതിന്​ മുമ്പ്​ ഉപ്പിട്ട ഇളം ചൂടുവെള്ളം നാലോ അഞ്ചാ തവണ കവിൾക്കൊള്ളണം. 
  3. ദഹനത്തെ തടസപ്പെടുത്തുന്നതിനാൽ നിന്നുകൊണ്ട്​ ഭക്ഷണം കഴിക്കരുത്​. 
  4. ദഹനത്തെ സഹായിക്കാൻ ഭക്ഷണം നന്നായി ചവച്ചരക്കുക

ജപ്പാനീസ്​ വാട്ടർ തെറാപ്പിയുടെ ഗുണഫലം
സമ്മർദ്ദം, അമിതഭാരം എന്നിവ കുറക്കും. ദഹനവ്യവസ്​ഥയെ ഉത്തേജിപ്പിക്കും. നിങ്ങൾക്ക്​ ദിവസം മുഴുവൻ അത്​ ഉൗർജവും നൽകുകയും ചെയ്യും. ആരോഗ്യം സംരക്ഷിക്കാൻ  ആയുർവേദത്തിലും ഉറക്കമുണർന്നയുടൻ വെള്ളം കുടിക്കാനാണ്​ ആവശ്യപ്പെടുന്നത്​. 
 

Loading...
COMMENTS