വേദനിക്കുന്ന കാൽ അമ്മ തിരുമ്മി; യുവാവ്​ മരിച്ചു

14:32 PM
02/05/2017

വേദനിക്കുന്ന കാലൊന്നു തിരുമ്മിത്തരാൻ ആരോടെങ്കിലും ആവശ്യ​െപ്പടുന്നതിന്​ മുമ്പ്​ ഒാർക്കുക വൈദഗ്​ധരല്ലാത്തവർ തിരുമ്മിയാൽ മരണം വരെ സംഭവിക്കാം. വേദനിക്കുന്ന കാലുകൾ ആരെ​െകാണ്ടെങ്കിലും തിരുമ്മിക്കുന്നത്​ സാധാരണമാണ്​. ഡൽഹി സ്വദേശിയായ 23കാരനും അതേ ചെയ്​തുള്ളൂ. ബാഡ്​മിൻറൺ കളി​േമ്പാൾ പരിക്കേറ്റ്​ ഒടിഞ്ഞ കാലിലെ വേദന മാറാന്‍ അമ്മയോട്​ തിരുമ്മിത്തരാൻ പറഞ്ഞു. അമ്മ  എണ്ണയിട്ട് തിരുമ്മിയതിനെ തുടര്‍ന്ന് ശ്വാസ തടസമനുഭവപ്പെട്ട യുവാവ് പിന്നീട്​ മരിച്ചു. പരിക്കേറ്റ കാലിലെ ഞരമ്പില്‍ രൂപപ്പെട്ട രക്തക്കട്ട (Blood Clot) തിരുമ്മലിനെ തുടര്‍ന്ന് ഹൃദയ ധമനിയില്‍ എത്തിയതാണ് മരണത്തിന് കാരണമായത്.

മെഡിക്കോ-ലീഗല്‍ ജേണലി​െൻറ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്‌ടോബര്‍ 31നാണ് സംഭവം. 2016 സപ്തംബറില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ രാകേഷ്​ എന്ന യുവാവി​െൻറ കണങ്കാലില്‍ പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് ഒരു മാസത്തോളം കാലില്‍ പ്ലാസ്റ്റര്‍ ഇട്ടു.  പ്ലാസ്റ്റര്‍ ഒഴിവാക്കിയ ശേഷവും വേദന മാറിയില്ല. വേദന കഠിനമായപ്പോൾ രാകേഷ്​​ അ​മ്മയോട്​ തിരുമ്മിത്തരാൻ ആവശ്യ​െപ്പടുകയായിരുന്നു.  അമ്മ കാലില്‍ എണ്ണയിട്ട് 30 മിനു​േട്ടാളം തിരുമ്മി. തുടർന്ന്​ യുവാവി​െൻറ രക്തസമ്മര്‍ദ്ദം കുറയുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഇയാളെ ഡല്‍ഹി എയിംസ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്ലാസ്റ്റര്‍ ഇട്ടതിനെ തുടര്‍ന്ന് കാലിലെ പ്രധാന ഞരമ്പിൽ രക്തം കട്ടപിടിച്ചിരുന്നു. തിരുമ്മിയതോടെ കട്ടപിടിച്ച രക്​തം കാലിലെ ഞരമ്പിൽ നിന്ന് നീങ്ങി ശ്വാസകോശത്തിലേക്ക്​ രക്തം എത്തിക്കുന്ന പള്‍മണറി ധമനിയില്‍ (Pulmonary Artery) എത്തുകയായിരുന്നു.

കാലില്‍ നിന്നും ഹൃദയ ധമനിയില്‍ എത്തിയ രക്തക്കട്ടയാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. 5x1 സെൻറീമീറ്റര്‍ വ്യാസമുള്ള രക്തക്കട്ടയാണ് യുവാവി​െൻറ ധമനിയില്‍ നിന്ന് പുറത്തെടുത്തത്. ശ്വാസകോശത്തിലേക്ക്​ രക്​തമെത്തിക്കുന്ന ഹൃദയ ധമനിയിൽ രക്​തക്കട്ട വന്നടിയുകയും അതുമൂലം ശ്വാസകോശത്തിലേക്ക്​ രക്​തം പമ്പുചെയ്യാനാകാതെ മരണം സംഭവിക്കുകയുമായിരുന്നു. 

പ്ലാസ്റ്റര്‍ ഇട്ടാല്‍ ഞരമ്പുകളില്‍ രക്തക്കട്ട രൂപപ്പെടുന്നത് സാധാരണമാണെന്ന് യുവാവിനെ ചികിത്സിച്ച ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ പറയുന്നു. ലക്ഷത്തില്‍ 70 പേര്‍ക്ക് ഇത്തരത്തില്‍ രക്തം കട്ടപിടിക്കാറുണ്ട്. ഇത് തനിയെ അലിഞ്ഞുപോവുകയാണ് വേണ്ടതെന്നും എയിംസ് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. സുധീര്‍ ഗുപ്ത പറഞ്ഞു.

Loading...
COMMENTS