മോണയിൽ നിന്ന്​ രക്​തം വരുന്നുണ്ടോ​? ചില പൊടിക്കൈകളിതാ..

15:13 PM
18/06/2018
Bleeding-Gum

ആപ്പിൾ കടിക്കു​േമ്പാൾ രക്​തക്കറ കാണുക, പല്ലുതേക്കു​േമ്പാൾ മോണയിൽ നിന്ന്​ രക്​തം വരിക എന്നിവയെല്ലാം പലരും അനുഭവിക്കുന്ന പ്രശ്​നങ്ങളാണ്​. മോണയിൽ നിന്ന്​ രക്​തം വരുന്നത്​ മോണരോഗത്തി​​െൻറ ലക്ഷണമാകാം. അതിനാൽ തന്നെ ഇൗ പ്രശ്​നത്തെ ഗൗരവമായി തന്നെ സമീപിക്കേണ്ടതുണ്ട്​. 

മോണയിൽ നിന്ന്​ രക്​തം വരുന്ന​െതന്തുകൊണ്ട്​

 • വൃത്തിയായി സൂക്ഷിക്കാത്ത വായ അണുക്കളുടെ വാസസ്​ഥലമാണ്​. ഇൗ അണുക്കൾ മൂലം മോണയിൽ പഴുപ്പുണ്ടാവുകയും ഇത്​ രക്​തം വരുന്നതിനിടയാക്കുകയും ചെയ്യും. 
 • ശരീരത്തിൽ വൈറ്റമിൻ സിയുടെയും കെയുടെയും അഭാവം ഉണ്ടായാൽ
 • മോണയിലുണ്ടാകുന്ന അണുബാധ
 • ഗർഭാവസ്​ഥയിലെ ഹോർമോൺ വ്യതിയാനം
 • കൂടിയ അളവിലുള്ള പുകയില ഉപയോഗം
 • ഭക്ഷണ രീതി തുടങ്ങിയവയെല്ലാം മോണയിൽ നിന്ന്​ രക്​തം വരുന്നതിനിടയാക്കും. 

ലക്ഷണങ്ങൾ

 1. പല്ലിന്​ ഇളക്കം 
 2. മോണക്ക്​ വീക്കം
 3. വായ്​ നാറ്റം
 4. അപൂർവം ചിലപ്പോൾ മോണയിൽ പഴുപ്പ്​
 5. മോണ വേദന

മോണയിൽ രക്​തം വരുന്നത്​ തടയാനുള്ള വീട്ടു ​ൈവദ്യം

 • ഉപ്പുവെള്ളം ​െകാണ്ട്​ വായ കഴുകുക: ഉപ്പ്​ ആൻറിസെപ്​റ്റിക്​ ഗുണമുള്ളതാണ്​. ഇൗ ഗുണങ്ങൾ മോണയിൽ നിന്ന്​ രക്​തം വരുന്നതിനെയും മറ്റ്​ അണുബാധകളെയും തടയും. ചുടുവെള്ളത്തിൽ ഉപ്പിട്ട്​ ദിവസം മൂന്നു തവണയെങ്കിലും  വായ കഴുകണം. 
 • തേൻ: കുറച്ച്​ തേൻ കൈവിരലിലെടുത്ത്​ മോണയിൽ തടവുക. ഇത്​ നിത്യേന ചെയ്യണം. തേനി​​െൻറ ആൻറി ബാക്​ടീരിയൽ സ്വഭാവം മോണയെ അണുബാധയിൽ നിന്ന്​ രക്ഷിക്കും. 
 • എണ്ണ: വെളി​െച്ചണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച്​ വായ കഴുകുക
 • മഞ്ഞൾ: മഞ്ഞൾ പൊടി അൽപ്പം കടുകെണ്ണയിൽ ചാലിച്ച്​ മോണയിൽ ചെറുതായി തടവുക

ഇവ കൂടാതെ ദിവസവും പല്ലു തേക്കണം. മുധുരമുള്ളതോ പാകം ചെയ്​തതോ ആയ ഭക്ഷണം കഴിച്ച ശേഷം പ്രത്യേകിച്ചും. പല്ലുതേക്കുന്നത്​ സാവധാനത്തിലാണെന്ന്​ ഉറപ്പുവരുത്തണം. അല്ലെങ്കിൽ മോണയിലെ നനുത്ത കലകൾ നശിക്കും. തൈര്​, ഗ്രീൻ ടീ, വെളുത്തുള്ളി എന്നിവ മോണയു​െട ആരോഗ്യം സംരക്ഷിക്കും. 


 

Loading...
COMMENTS