ചായകുടിച്ച്​ തൊണ്ടവേദന അകറ്റാം

15:19 PM
24/10/2018
Tea-for-sore-Throat

സാധാരണ എല്ലാവരും അനുഭവിക്കുന്ന പ്രശ്​നമാണ്​ തൊണ്ടവേദന. ​മഞ്ഞു കാലത്ത്​ തൊണ്ടവേദനയുണ്ടാകാൻ സാധ്യത കൂടുതലുമാണ്​. സാധാരണ പ്രശ്​നമാണെങ്കിലും ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട്​ അസഹനീയമാണ്​. ജലദോഷത്തെപോലെ തൊണ്ടവേദനയും വൈറസ്​ ബാധയാണ്​. പലപ്പോഴും വീട്ടു ചികിത്​സകൊണ്ട്​ തന്നെ മാറ്റാവുന്നതും.  എന്നാൽ ബാക്​ടീരിയ മൂലമുണ്ടാകുന്ന തരം തൊണ്ടവേദനയുമുണ്ട്​. അതിന്​ വീട്ടു ചികിത്​സ പോര. ഡോക്​ടറെ കണ്ട്​ ആൻറിബയോട്ടിക്​ എടുക്കുക തന്നെ വേണം. 

തൊണ്ട വേദനയു​െട ലക്ഷണങ്ങൾ 

  • തൊണ്ടയിൽ വേദന
  • ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്​
  • തെണ്ട ചൊറിച്ചിൽ
  • കരകരപ്പ്​
  • തൊണ്ടയിൽ ചുവപ്പ്​ നിറം
  • ശബ്​ദമടപ്പ്​ എന്നിവ സാധാരണ ലക്ഷണങ്ങളാണ്​. 

തൊണ്ട വേദനക്ക്​ വീട്ടു ചിക്​തസ
ഉപ്പുവെള്ളം കൊണ്ട്​ കവി​ൾക്കൊള്ളുക
ഇത്​ ഏറ്റവും എളുപ്പമുള്ളതും എന്നാൽ ഫലപ്രദവുമായ വഴിയാണ്​. തിളപ്പിച്ച ശേഷം ചൂടു കുറച്ച വെള്ളത്തിൽ ഒരു ടേബിൾ സ്​പൂൺ ഉപ്പ്​ ചേർക്കുക. ഇൗ വെള്ളം കൊണ്ട്​ കവിൾക്കൊള്ളുന്നത്​ തൊണ്ട വേദനക്ക്​ പരിഹാരം നൽകും

മഞ്ഞൾ
പലതരം അണുബാധകൾക്കും ഒൗഷധമാണ്​ മഞ്ഞൾ. തൊണ്ട വേദനയുള്ളവർ ചൂടുവെള്ളത്തിൽ ഒരു ടീസ്​പൂൺ മഞ്ഞളും ഒരു ടീസ്​പൂൺ ഉപ്പും കലർത്തി കവിൾക്കൊള്ളുക. കിടക്കുന്നതിനു മുമ്പ്​ പാലിൽ മഞ്ഞൾ ചേർത്ത്​ കുടിക്കുന്നതും നല്ലതാണ്​.

വെളുത്തുള്ളി
ഒരു കഷണം ഗ്രാമ്പൂവിനൊപ്പം വെളുത്തുള്ളിയും ചേർത്ത്​ വായിലിട്ട്​ ചവക്കുക. അല്ലെങ്കിൽ വെളുത്തുള്ളി കഷണം മുറിച്ച്​ വായിൽ 15 മിനുട്ട്​ നേരം സൂക്ഷിക്കുക. പലർക്കും വെളുത്തുള്ളി ഉപയോഗം ബുദ്ധിമുട്ടായിരിക്കും എന്നതിനാൽ അതിനോടൊപ്പം അൽപ്പം തേനോ ഒലീവ്​ ഒായിലോ ഉപയോഗിക്കാം. വെളുത്തുള്ളി ചതയു​േമ്പാൾ ഉണ്ടാകുന്ന അലിസിൻ എന്ന പദാർഥത്തിന്​ ആൻറി ബാക്​ടീരിയൽ, ആൻറിഫംഗൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്​. ഇത്​ തൊണ്ടവേദനക്ക്​ ആശ്വാസം നൽകും. 

തേൻ
ചൂടുവെള്ളത്തിൽ അൽപ്പം തേനും നാരങ്ങാ നീരും ചേർത്ത്​ കഴിക്കുക. നാരങ്ങാ നീരിന്​ പകരം ചായായാലും മതി. 

ചായ 
തൊണ്ട വേദനക്ക്​ ശമനം നൽകുന്ന വിവിധ തരം ചായകൾ ഉണ്ട്​. ഗ്രാമ്പൂ ചായ, ഇഞ്ചിച്ചായ, ഗ്രീൻ ടീ എന്നിവക്ക്​ ആൻറി ബാക്​ടീരിയൽ ഗുണങ്ങളുണ്ട്​. റാസ്​ബെറി ടീ, ഗ്രീൻ ടീ, പെപ്പർമിൻറ്​ ടീ എന്നിവയും തൊണ്ടവേദനക്ക്​ ശമനം നൽകും. ചായയിൽ രണ്ടു മൂന്ന്​ തുളസിയിലകളും ഇടുന്നത്​ നല്ലതായിരിക്കും. 

Loading...
COMMENTS